May 5, 2026

റാഗിങ് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ല: എസ്‌എഫ്‌ഐ

0
IMG_20250717_213816
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:റാഗിങ് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ലെന്നും റാഗിങ്ങും ഗ്യാങ്ങിസവും ചെറുക്കാൻ സ്‌കൂൾ അധികൃതർ ജാഗ്രത പുലർത്തണമെന്നും എസ്‌എഫ്‌ഐ. സ്കൂളുകളിൽ വർധിച്ചുവരുന്ന ഗ്യാങ്ങിസമാണ്‌ റാഗിങ്ങിലേക്ക് നയിക്കുന്നത്‌. പഠന സ്വപ്‌നങ്ങളുമായി പ്രതീക്ഷയിലെത്തുന്ന വിദ്യാർഥികൾ ശാരീരിക മാനസിക പീഡനങ്ങൾക്ക്‌ ഇരയാകുന്നത്‌ ചെറുക്കണം. ആശയങ്ങളില്ലാതെ രൂപപ്പെടുന്ന ഗ്യാങ്ങുകൾ വിദ്യാർഥികൾക്കിടയിൽ അക്രമ സ്വഭാവം വളർത്തുകയാണ്‌. പ്രതിരോധവും ബോധവൽക്കരണവും ശക്തമാക്കണമെന്നും റാഗിങ്ങിനെതിരെ അണിനിരക്കണമെന്നും എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *