February 18, 2026

പടിഞ്ഞാറത്തറയിൽ വിദ്യാർത്ഥികൾക്ക് ആദരവും കരിയർ ഗൈഡൻസും സംഘടിപ്പിച്ചു

0
IMG_20250720_195247
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനും അവർക്ക് കരിയർ ഗൈഡൻസ് നൽകുന്നതിനുമായി പടിഞ്ഞാറത്തറ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി “വിക്ടറി ഫെസ്റ്റ്” സംഘടിപ്പിച്ചു. ബാഫഖി സൗദത്തിൽ വെച്ച് നടന്ന പരിപാടി കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.

 

ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.കെ. മമ്മൂട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, പരീക്ഷകളിൽ വിജയിച്ച എഴുപതോളം വിദ്യാർഥി വിദ്യാർഥിനികൾക്ക് എംഎൽഎ മൊമെന്റോ നൽകി ആദരിച്ചു. പ്രശസ്ത സിജി ട്രെയിനർ മജീദ് തേനേരി കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് ഭാവി പഠനത്തെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണ നൽകാൻ ഈ സെഷൻ സഹായകമായി.

 

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. ഹാരിസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ബാലൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.പി. ഷംസുദ്ദീൻ, വൈസ് പ്രസിഡണ്ട് സി.കെ. ഇബ്രാഹിം ഹാജി, വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് റഹ്മത്ത് ഗഫൂർ എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു.

 

ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ നാസർ കെ. സ്വാഗതം ആശംസിച്ചു. എംഎസ്എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷിബിലി നന്ദി രേഖപ്പെടുത്തി. അബ്ദുറഹ്മാൻ എ., സി. മുഹമ്മദ്, കെ.സി. ഇബ്രാഹിം, ഇബ്രാഹിം പള്ളിയാൽ, പി. മായൻ, എ.സി. മൊയ്തു, വാർഡ് മെമ്പർ സാജിത നൗഷാദ്, പി.കെ. അബൂബക്കർ, നിസാർ കെ., ശരീഫ്, പി. മുസ്തഫ പി.പി., ഉസ്മാൻ വി.പി., മമ്മു വി.കെ., ഹാരിസ് പി.പി., മുസ്തഫ കെ.എം., അസ്കർ എം.എം., റഷീദ് വട്ടോളി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *