February 18, 2026

അറബി ഭാഷ മാനവ സംസ്കൃതിയുടെ കലവറ: മുട്ടിലിൽ ഭാഷാ അനുസ്മരണ സമ്മേളനം

0
IMG_20250720_195622
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: നൂറ്റാണ്ടുകളുടെ പഴക്കമുള്ള അറബി ഭാഷ മാനവ സംസ്കാരത്തെ അടയാളപ്പെടുത്തിയ ഒന്നാണെന്നും, കേരള ചരിത്രം ആദ്യമായി രേഖപ്പെടുത്താൻ ഈ ഭാഷയ്ക്ക് കഴിഞ്ഞത് അതിൻ്റെ മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നതിനാലാണെന്നും മുട്ടിലിൽ നടന്ന ഭാഷാ അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. ഒരു പുരാതന ഭാഷ ആധുനിക ലോകത്തും ജീവൽഭാഷയായി നിലനിൽക്കുന്നത് അത്ഭുതകരമാണെന്നും സമ്മേളനം വിലയിരുത്തി.

 

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അറബിക് ടാലൻ്റ് ടെസ്റ്റിനോടനുബന്ധിച്ചായിരുന്നു ഈ ഭാഷാ അനുസ്മരണ സമ്മേളനം. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കെ.കെ. അഹമ്മദ് ഹാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അംഗീകരിച്ച അറബി ഭാഷ ജാതിമത ഭേദമന്യേ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണെന്നും, അതിനെ മതഭാഷയായി മാത്രം ചിത്രീകരിക്കുന്നത് തെറ്റായ സമീപനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

കെ എ ടി എഫ് ജില്ലാ പ്രസിഡൻ്റ് ജാഫർ പി.കെ. അധ്യക്ഷനായ ചടങ്ങിൽ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി.

 

അറബിക് ടാലൻ്റ് ടെസ്റ്റ്: വിജയികളെ പ്രഖ്യാപിച്ചു

അറബിക് ടാലൻ്റ് പരീക്ഷയിൽ വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളെ സമ്മേളനത്തിൽ പ്രഖ്യാപിച്ചു:

 

എൽ.പി. വിഭാഗം: ഐദിൻ മുഹമ്മദ് (കുഞ്ഞോം ജി.എച്ച്.എസ്.എസ്)

 

യു.പി. വിഭാഗം: മെഹസിൻ റിജു (സി.എം.എസ്.എച്ച്.എസ്. അരപ്പറ്റ)

 

ഹൈസ്കൂൾ വിഭാഗം: മിൻഹ ഫാത്തിമ എൻ. (തരുവണ ജി.എച്ച്.എസ്)

 

ഹയർ സെക്കൻഡറി വിഭാഗം: അദീബ് (പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ്)

 

സമ്മേളനത്തിൽ സംസ്ഥാന സമിതി അംഗം അജ്മൽ കണ്ണൂർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് നവാസ്, കെ.എ. സിദ്ദീഖ് മാസ്റ്റർ, ഖലീലുർറഹ്മാൻ കെ, ബഷീർ ടി, ഷെരീഫ് ഇ.കെ, അക്ബറലി, യൂനുസ് മാസ്റ്റർ, സ്വാലിഹ് എ.പി. എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *