April 30, 2026

ബത്തേരിയിൽ മാർ ഈവാനിയോസ് പിതാവിൻ്റെ ഓർമ്മപ്പെരുന്നാളും പദയാത്രയും നടന്നു

0
IMG_20250720_195907
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: മലങ്കര സുറിയാനി കത്തോലിക്കാ സഭ ബത്തേരി വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ മാർ ഈവാനിയോസ് പിതാവിൻ്റെ ഓർമ്മപ്പെരുന്നാളും പദയാത്രയും ഭക്തിനിർഭരമായി നടന്നു. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.

 

ചുള്ളിയോട് തിരുകുടുംബ ദേവാലയത്തിൽ നടന്ന പദയാത്രയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്കും അനുസ്മരണ സമ്മേളനത്തിനും ഫാദർ ജേക്കബ് ഒറവയ്ക്കൽ, മിനി ക്രിസ്റ്റി, ബേബിക്കുട്ടി പനച്ചമൂട്ടിൽ, റോബിൻസ് ആട് പാറയിൽ എന്നിവർ നേതൃത്വം നൽകി. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സ്ഥാപക പിതാവായ മാർ ഈവാനിയോസ് തിരുമേനിയുടെ ഓർമ്മ പുതുക്കി വിശ്വാസികൾ പ്രാർത്ഥനകളിൽ പങ്കുചേർന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *