ഇഞ്ചിയില്‍ ഇലകരിച്ചില്‍ രോഗം വ്യാപകം ;നിയന്ത്രണ മാര്‍ഗങ്ങള്‍ ഇങ്ങനെ
അമ്പലവയല്‍ ഇഞ്ചിയില്‍ ഇലകരിച്ചില്‍ രോഗം വ്യാപകമാകുന്നു. ജില്ലയിലെ ഇഞ്ചി കൃഷി യിടങ്ങളില്‍ പലയിടങ്ങളിലും രോഗങ്ങളും ലക്ഷണങ്ങളും കണ്ടുവരാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെ ന്ന് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം അറിയിച്ചു. പൈറികുലേറിയ എന്ന കുമിളാ ണ് രോഗം പടര്‍ത്തുന്നത്. വയ നാട്ടില്‍ ആദ്യമായാണ് ഇഞ്ചി യില്‍ ഈ കുമിള്‍ രോഗകാരിയാ യി മാറിയിരിക്കുന്നതെന്നു വിദഗ്ധര്‍ പറഞ്ഞു.
ഇലകരിച്ചില്‍ മൂലം ഇഞ്ചി വിള യുടെ ഏകദേശം 30 ശതമാനം വരെ നഷ്ടമുണ്ടാകാറുണ്ട്. നില വില്‍ രോഗം അമ്പലവയല്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇലകളും ഇലപ്പോ ളകളും മഞ്ഞനിറമാകുകയും ചെറുതായി കറുപ്പ് നിറമോ ഒലി വ് പച്ച നിറമോ ആയ പാടുകള്‍ ഉണ്ടാകുകയും ചെയ്യുന്നതാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. പി ന്നീട് ഇല കൊഴിയുന്നതിനും ചെടി പൂര്‍ണമായി നശിക്കുന്നതി : നും കാരണമാകുന്നു.എന്നാല്‍ ചെടിയുടെ തണ്ടിലും ഇഞ്ചിവിത്തിലും രോഗലക്ഷണ ങ്ങള്‍ കാണപ്പെടുന്നില്ല. രോഗ ബാധ ഇഞ്ചിയുടെ വിളവെടുപ്പ് വൈകുന്നതിനും ഉല്‍പാദന ത്തില്‍ കാര്യമായ കുറവുണ്ടാകു.
ന്നതിനും ഇടയാക്കും.അന്തരീക്ഷത്തില്‍ കൂടുതല്‍ ഈര്‍പ്പം നിലനില്‍ക്കുന്ന സാഹ ചര്യങ്ങള്‍, പുലര്‍ച്ചെയുള്ള മഞ്ഞ്, രാത്രിയിലെ കുറഞ്ഞ താ പനില എന്നിവ രോഗാണു പെട്ടെന്ന് കൂടാന്‍ കാരണമാകും.പെട്ടെന്നുള്ള രോഗവ്യാപവും ഉണ്ടാകും.തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ ഇലകള്‍ സ്ഥിരമായി ഈര്‍പ്പമുള്ളതാകുന്നത് രോഗവ്യാപനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു
അന്തരീക്ഷത്തില്‍ കൂടുതല്‍ ഈര്‍പ്പം നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍, പുലര്‍ച്ചെയുള്ള മഞ്ഞ്, രാത്രിയിലെ കുറഞ്ഞ താപനില എന്നിവ രോഗാണു പെട്ടെന്ന് കൂടാന്‍ കാരണമാകും.പെട്ടെന്നുള്ള രോഗവ്യാപവും ഉണ്ടാകും.തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ ഇലകള്‍ സ്ഥി രമായി ഈര്‍പ്പമുള്ളതാകുന്നത് രോഗവ്യാപനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.ഈ കുമിള്‍ അതിവേഗം പട രാന്‍ ശേഷിയുള്ളതും കിലോമീറ്റ റുകള്‍ അകലെയുള്ള കൃഷിഭൂമി കളിലേക്കു വ്യാപിക്കുകയും ചെയ്യും.ചെടിയുടെ ഇല, തണ്ട്, വിത്ത് തുടങ്ങിയ ഭാഗങ്ങളില്‍ ഗുരുതരമായ രോഗം ഉണ്ടാക്കാന്‍ ശേഷി യുള്ള കുമിളാണിതെന്നും കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാ വി ഡോ. സി.കെ. യാമിനി വര്‍മ, അസി.പ്രഫസര്‍ ജൂലി ഐ എലിസബത്ത് തക്കസമയത്ത് കുമിള്‍ നാശിനി പ്രയോഗം നടത്തുന്നതും,രോഗവിമുക്തമായ നടീല്‍ വസ്തുക്കള്‍ ഉപയോഗിക്കുന്ന തും രോഗനിയന്ത്രണത്തിന് വളരെ പ്രധാനമാണ്.
നിയന്ത്രണ മാര്‍ഗങ്ങള്‍ ഇവ
1. രോഗവിമുക്തമായ ഇഞ്ചി വിത്ത് നടാന്‍ ഉപയോഗിക്കുക.
2. തോട്ടത്തില്‍ നീര്‍വാര്‍ച്ച സംവിധാനം ഉറപ്പാക്കുക.
3. ഇഞ്ചി നടുമ്പോള്‍ ട്രൈക്കോഡര്‍മ സമ്പുഷ്ടമാ ക്കിയ ചാണകപ്പൊടി ചേര്‍ക്കു ന്നത് മണ്ണില്‍ നിലനില്‍ക്കുന്ന രോഗകാരികളായ കുമിളുകളെ നിയന്ത്രിക്കാന്‍ സഹായിക്കും.
4. പ്രൊപികോണാസോള്‍ അല്ലെങ്കില്‍ ടെബുകൊണാ സോള്‍ ഇഞ്ചി നട്ട് നാലു മാസം കഴിയുമ്പോള്‍ തളിക്കുക.
5. രോഗബാധയേറ്റ ചെടികളു ടെ അവശിഷ്ടങ്ങള്‍ യഥാസമ യം നീക്കം ചെയ്ത് നശിപ്പിച്ചതി ന് ശേഷം മാത്രം കുമിള്‍നാശി നി തളിക്കുക.
6. രോഗബാധ ശ്രദ്ധയില്‍പെ ട്ടാല്‍ ഉടന്‍ തന്നെ പ്രൊപികോ ണാസോള്‍ അല്ലെങ്കില്‍ കാര്‍ ബെണ്ടാസിം+ മാങ്കോസെബ് പശ ചേര്‍ത്ത് തളിക്കുക





Leave a Reply