May 5, 2026

കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു

0
site-psd-345
By ന്യൂസ് വയനാട് ബ്യൂറോ

 

താഴെഅരപ്പറ്റ: കിസാന്‍ സര്‍വീസ് സൊസൈറ്റിയും നോവ റിക്ക്രിയേഷന്‍ ക്ലബ് ആന്റ് ലൈബ്രറിയും സംയുക്തമായി ഹാന്റ് ഇന്‍ ഹാന്റ് ഇന്ത്യയുടെ സഹകരണത്തോടെ കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു. കാപ്പി കൃഷിയുടെ വിളവ് വര്‍ധിപ്പിക്കാനും വള പ്രയോഗം, രോഗ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളില്‍ റിട്ടയേര്‍ഡ് ക്യഷി വകുപ്പ് ഓഫീസര്‍ സുബ്രഹ്‌മണ്യന്‍ എസ് വിഷയാവതരണം നടത്തി.കാലാവസ്ഥ വ്യതിയാനത്തിന്റെ അപകട സാധ്യതകളെ കുറിച്ചും, പരിഹാര മാര്‍ഗങ്ങളെ കുറിച്ചും ഇന്ത്യയിലെ കാപ്പി കര്‍ഷകര്‍ക്ക് പുത്തന്‍ ഉണര്‍വേകുന്നതിനുവേണ്ടി ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതിയേ കുറിച്ച് ഷമീല്‍ പി.കെ വിശദീകരണം നടത്തി.

പരിപാടിയില്‍ കിസാന്‍ സര്‍വീസ് സൊസൈറ്റി മൂപ്പൈനാട് ജനറല്‍ സെക്രട്ടറി സല്‍മാന്‍ എന്‍ റിപ്പണ്‍ നോവ റിക്രിയേഷന്‍ ക്ലബ് ആന്റ് ലൈബ്രറി പ്രസിഡന്റ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ഷാഫി അരപ്പറ്റ, ഷറഫ് കോമു എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *