തിരുനെല്ലിക്ക് പോകുമ്പോള്‍ തൃശ്ശിലേരിയിലിറങ്ങണമെന്ന് കേട്ടിട്ടുണ്ടോ
വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് തിരുനെല്ലിയില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ഹൈന്ദവ ക്ഷേത്രമാണ് തൃശ്ശിലേരി മഹാദേവക്ഷേത്രം. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നായ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവന്‍ പടിഞ്ഞാറ് ദര്‍ശനം നല്‍കി കുടികൊള്ളുന്നു.ഐതിഹ്യം സ്വയംഭൂവായ ശിവലിംഗമാണ് തൃശ്ശിലേരിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതെങ്കിലും വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് ഇവിടുത്തെ ലിംഗപ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കുന്നു. മാനന്തവാടിയില്‍ നിന്നും തിരുനെല്ലിയിലേക്കുള്ള വഴിയിലാണ് തൃശ്ശിലേരി ക്ഷേത്രം. തിരുനെല്ലിയില്‍ ബലിയിടാന്‍ പോകുന്നവര്‍ തൃശ്ശിലേരിയിലിറങ്ങി ശിവനെ വണങ്ങി വേണം പേകാന്‍ എന്നാണ് സങ്കല്‍പ്പം.തൃശ്ശിലേരിയിലെ മഹാദേവന് വിളക്കുവച്ച്, പാപനാശിനിയില്‍ മരിച്ചവരുടെ പിതൃക്കള്‍ക്ക് ബലിതര്‍പ്പണത്തിനുശേഷം, തിരുനെല്ലിയില്‍ മഹാവിഷ്ണുവിനെ വണങ്ങുന്നതാണ് പഴയ ആചാരം. ഇന്ന് ചുരുക്കം ചില ഭക്തന്മാര്‍ മാത്രമാണ് ഈ രീതി പിന്തുടരുന്നത്. വര്‍ഷം മുഴുവന്‍ ഇവിടെ മരിച്ചവര്‍ക്ക് വേണ്ടിയുള്ള ബലിതര്‍പ്പണം നടക്കാറുണ്ട്.
തൃശ്ശിലേരി ശിവക്ഷേത്രം ക്ഷേത്ര നിര്‍മ്മിതി
സ്വയംഭൂവായ ശിവലിംഗമാണ് ഇവിടത്തെ പ്രധാനപ്രതിഷ്ഠ. കിരാതമൂര്‍ത്തിയായാണ് പ്രതിഷ്ഠാസങ്കല്പം. പരമശിവന്റെ ശ്രീകോവിലിനു മുന്‍പിലുള്ള നമസ്‌കാര മണ്ഡപത്തില്‍ ശ്രീപാര്‍വതിയെ പ്രതിനിധാനം ചെയ്യുന്ന ഒരു പീഠവും, ഗണപതി പ്രതിഷ്ഠയുമുണ്ട്. ഇതിനു പുറമേ ജലദുര്‍ഗ, ഗോശാലകൃഷ്ണന്‍, ശാസ്താവ്, കന്നിമൂലഗണപതി, ദൈവത്താര്‍, ഭദ്രകാളി, ഭഗവതി, നാഗര്‍ എന്നീ പ്രതിഷ്ഠകളുമുണ്ട്. ജലദുര്‍ഗയുടെ പ്രതിഷ്ഠയുള്ള ശ്രീകോവിലിനു ചുറ്റും എല്ലാ കാലാവസ്ഥയിലും ഒരേ നിരപ്പില്‍ വെള്ളം നില്‍ക്കുന്നു. പാപനാശിനിയിലെ ജലമാണ് ക്ഷേത്രത്തിലെ തീര്‍ഥകുളത്തിലെത്തുന്നതും ജലദുര്‍ഗാപ്രതിഷ്ഠയെ വലയം ചെയ്യുന്നതും എന്നാണ് വിശ്വാസം. ജലദുര്‍ഗാ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നും, അതിനു ചുറ്റുമുള്ള ജലം സര്‍വരോഗ സംഹാരിയാണെന്നും കരുതപ്പെടുന്നു. ചമ്രം പടിഞ്ഞിരിക്കുന്ന രീതിയിലുള്ള ജടാധാരിയായ ശാസ്താപ്രതിഷ്ഠയും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. സന്ന്യാസമനുഷ്ഠിക്കുന്ന ശാസ്താവിനെയാണ് ഈ പ്രതിഷ്ഠ സൂചിപ്പിക്കുന്നത്.





Leave a Reply