April 23, 2026

ഫയര്‍ ആന്‍ഡ് സേഫ്റ്റി ക്ലാസ് സംഘടിപ്പിച്ചു

0
site-psd-347
By ന്യൂസ് വയനാട് ബ്യൂറോ

 

ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള തിരുനെല്ലി ആയുഷ്മാന്‍ ആരോഗ്യ മന്ദിറിന്റെയും ബത്തേരി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ബത്തേരി അല്‍ഫോന്‍സാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പ്രവീണ പ്രേമന്‍ ഉദ്ഘാടനം ചെയ്തു.ബേസിക് ലൈഫ് സപ്പോര്‍ട്ട്, ഫയര്‍ മാനേജ്‌മെന്റ്,ദുരന്തനിവാരണം എന്നീ വിഷയങ്ങളിലാണ് ക്ലാസ് സംഘടിപ്പിച്ചത്.ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ വിനു ടി കെ,ധീരജ് കെ,ഷിനോജ് ഫ്രാന്‍സിസ്, രാജേഷ് എന്‍.ടി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

തിരുനെല്ലി ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ ജെ എച് ഐ ഡെല്ലസ് ജോസഫ്, സി എച്ച് ഒ അഞ്ജു എം.ജെ, ഐ സി എം ആര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡിസ്ന വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *