May 1, 2026

പി .കെ. മൊയ്ദു സാഹിബ് അനുസ്മരണവും ദുആ സദസ്സും ഈ ശനിയാഴ്ച എരുമത്തെരുവിൽ നടക്കും

0
IMG_20250723_204342
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: മുസ്ലിം ലീഗ് സീനിയർ നേതാവും വെള്ളമുണ്ട സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പി.കെ. മൊയ്ദു സാഹിബിന്റെ അനുസ്മരണവും ദുആ സദസ്സും ഈ ശനിയാഴ്ച രാവിലെ പത്തു മണിക്ക് എരുമത്തെരുവ് ഗ്രീൻസ് ഓഡിറ്റോറിയത്തിൽ നടക്കും. നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി. മൊയ്ദു ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ചാണ് അനുസ്മരണ പരിപാടികൾക്ക് തീരുമാനമായത്. ജില്ലാ, മണ്ഡലം മുസ്ലിം ലീഗ് നേതാക്കൾ ദുആ സദസ്സിൽ സംബന്ധിക്കും.

 

കടവത് മുഹമ്മദ്, അഹമ്മദ് മാസ്റ്റർ, കെ. ഇബ്രാഹിം ഹാജി, പി.കെ. അബ്ദുൾ അസീസ്, ഉസ്മാൻ പള്ളിയാൽ, നസീർ തിരുനെല്ലി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *