പൊതു സ്ഥലംമാറ്റവും നിയമനവും വിവാദമാകുന്നു
കല്‍പ്പറ്റ:സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി ജീവനക്കാരുടെ അപേക്ഷാപ്രകാരം സ്ഥലംമാറ്റത്തിന് അര്‍ഹത നേടിയവരെയും സീനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ നിന്നും ഉദ്യോഗ കയറ്റം വഴി ജില്ലയില്‍ നിയമിച്ചവരെയും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ജൂണ്‍ 30 നാണ് ഉത്തരവിലൂടെ സ്ഥലം മാറ്റിയത്. വില്ലേജ് ഓഫീസര്‍മാരുടെ പൊതു സ്ഥലംമാറ്റവും നിയമനവും ഇപ്പോള്‍ വിവാദമാവുകാണ്. ഈ സ്ഥലംമാറ്റം മെയ് 31ന് മുന്‍പ് നടക്കേണ്ടതായിരുന്നു രണ്ടര മാസം വൈകിയാണ് ഉത്തരവ് ഇപ്പോല്‍ ഇറക്കിയിരിക്കുന്നത്. അച്ചടക്ക നടപടി തുടരുന്നവരെ ജനസമ്പര്‍ക്കമുള്ള ഓഫീസുകളില്‍ നിയമിക്കാന്‍ പാടില്ലെന്ന കമ്മീഷണറുടെ ഉത്തരവ് നിലനില്‍കുമ്പോള്‍ തന്നെ അത്തരം ജീവനക്കാരെ വില്ലേജ് ഓഫീസുകളില്‍ നിയമിച്ചതും പരാതിക്കിടയാക്കിയിട്ടുണ്ട്.
ജില്ലയില്‍ നിയമിക്കപ്പെട്ടവര്‍ക്ക് നിയമനം നല്‍കേണ്ടത് ജില്ലാ കലക്ടറാണ്. ജൂലൈ 17 നാണ് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ ജില്ലയിലെ വിവിധ വില്ലേജ് ഓഫീസര്‍മാരെ നിയമിച്ച് ഉത്തരവാക്കിയത്. ഈ സ്ഥലം മാറ്റവും നിയമനവുമാണ് ഇപ്പോള്‍ വിവാദമായത്. ഉത്തരവ് ഇറങ്ങിയ 5 ദിവസമായിട്ടും പല സ്ഥലങ്ങളിലും ഇത് നടപ്പിലായിട്ടില്ലെന്നാണ് വിവരം.
ഉത്തരവില്‍ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ ആഭിമുഖ്യമുള്ള ജോയിന്റ് കൗണ്‍സിലിന്റെ താത്പര്യം സംരക്ഷിച്ചു എന്ന ആരോപണം എന്‍.ജി.ഒ യൂണിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്. പ്രതിപക്ഷ സംഘടനയായ എന്‍.ജി.ഒ അസോസിയേഷന്‍ നേതാക്കളെ പലരേയും സൗകര്യ പ്രഥമായ കസേരകളില്‍ നിയമിച്ചപ്പോള്‍ തങ്ങളുടെ സംഘടനയില്‍പെട്ട പലരേയും തഴഞ്ഞുവെന്നാണ് യൂണിയന്റെ പരാതി.
കഴിഞ്ഞവര്‍ഷത്തെ ഓണ്‍ലൈന്‍ സ്ഥലംമാറ്റത്തില്‍ വയനാട്ടിലേക്ക് പ്രമോഷനായി നിയമിക്കപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ അവരവരുടെ ജില്ലകളിലേക്ക് ഈ വര്‍ഷം മാറ്റപ്പെട്ടു. കൂടാതെ വില്ലേജ് ഓഫീസര്‍മാരുടെ വിരമിക്കല്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം എന്നിവ വഴി നിരവധി ഒഴിവുകള്‍ ഉണ്ടാവുകയും ചെയ്തു. കണിയാമ്പറ്റ, മുട്ടില്‍ നോര്‍ത്ത്, മുട്ടില്‍ സൗത്ത്, അച്ചൂരാനം, പടിഞ്ഞാറത്തറ , നടവയല്‍, കാവുമന്ദം , കോട്ടപ്പടി തുടങ്ങിയ വില്ലേജുകളില്‍ ഓഫീസര്‍മാര്‍ ഇല്ലാത്ത അവസ്ഥ ഉണ്ടായപ്പോഴാണ് ജില്ലാ കലക്ടര്‍ വൈകിയാണെങ്കിലും പ്രമോഷനായവര്‍ക്ക് നിയമന ഉത്തരവ് നല്‍കിയത്. എന്നാല്‍, ജൂലൈ 17ന് ഇറങ്ങിയ ഉത്തരവ് പ്രകാരം പലരോടും ജോലിയില്‍ പ്രവേശിക്കേണ്ടതെന്ന് പിന്നീട് നിര്‍ദ്ദേശം നല്‍കുകയും ചിലരുടെ നിയമന കാര്യത്തില്‍ ഭേദഗതി ഉണ്ടാകുമെന്ന് അറിയിക്കുകയുമാണ് ചെയ്തതായാണ് വിവരം. ഭേദഗതി ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങനാണ് സാധ്യത. അതേസമയം, കാലവര്‍ഷം ശക്തമാകുന്ന ഘട്ടത്തില്‍ വില്ലേജ് ഓഫീസുകളില്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്ത സാഹചര്യമാണ് വയനാട്ടിലുള്ളത്. ഉദ്യോഗ കയറ്റത്തിന് നിര്‍ബന്ധിത വില്ലേജ് സേവനം സര്‍ക്കാര്‍ ഉത്തരവിലൂടെ ഉറപ്പാക്കിയിട്ടും പല വില്ലേജുകളിലെയും സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍മാരെ താലൂക്ക് ഓഫീസുകളില്‍ ജോലി ക്രമീകരണ വ്യവസ്ഥയില്‍ തഹസില്‍ദാര്‍മാര്‍ ദീര്‍ഘനാളായി നിയമ വിരുദ്ധമായി ജോലിയില്‍ നിയമിച്ചിരിക്കുകയാണെന്ന് പരാതി ഉയരുന്നുണ്ട്. സര്‍വ്വീസില്‍ പ്രവേശിച്ച നാള്‍ മുതല്‍ കലക്ടറേറ്റില്‍ മാത്രം ജോലിചെയ്ത ജീവനക്കാരന് വില്ലേജ് ഓഫീസറായി പ്രൊമോഷന്‍ ലഭിച്ചപ്പോഴും ജോലി ക്രമീകരണ വ്യവസ്ഥയില്‍ കലക്ടറേറ്റില്‍ തുടരുന്നതിന് നടത്തുന്ന നടപടി ക്രമങ്ങളും വിവാദമായിട്ടുണ്ട്.





Leave a Reply