June 18, 2026

യൂത്ത് കോണ്‍ഗ്രസിന്റെ ലീഡേഴ്സ് ക്യാമ്പില്‍ സംഘര്‍ഷം

0
site-psd-364
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി:യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മീനങ്ങാടിയില്‍ സംഘടിപ്പിച്ച ലീഡേഴ്സ് ക്യാമ്പില്‍ സംഘര്‍ഷം. ഉരുള്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ ഫണ്ട് പിരിവ് മണ്ഡലം കമ്മിറ്റികള്‍ പൂര്‍ത്തിയാക്കാത്തതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷവും പ്രതിഷേധവും നടന്നത്.സ്റ്റേജിലുണ്ടായിരുന്ന സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടതിന് എതിരെ കനത്ത പ്രതിഷേധമാണ് ഒരു വിഭാഗം ഉയര്‍ത്തിയത്.കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം തല പരിപാടിയില്‍ ഡി.സി.സി പ്രസിഡന്റിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവം കെട്ടടങ്ങുന്നതിന് മുമ്പെ യൂത്ത് കോണ്‍ഗ്രസ് ക്യാംപിലുണ്ടായ സംഘര്‍ഷം പാര്‍ട്ടിക്ക് കൂടുതല്‍ തലവേദനയാകും.

ക്യംപിന് മൂന്ന് മണിക്കൂര്‍ വൈകി എത്തിയ സംസ്ഥാനപ്രസിഡന്റ് പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധവും ഉയര്‍ന്നു. ജില്ലയിലെ ചില ഭാരവഹികള്‍ക്ക് എതിരെ നടപടി എടുക്കുമെന്ന തരത്തില്‍ പ്രസംഗിച്ചതോടെയാണ് ക്യാംപ് അംഗങ്ങളില്‍ ചിലര്‍ പ്രതിഷേധവുമായി എഴുന്നേറ്റത്. ഉരുള്‍ ദുരന്തം നടന്ന വയനാട്ടില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഭവനം പദ്ധതിക്ക് ആവശ്യമായ സഹായം ലഭിച്ചില്ലെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനന്റെ പ്രധാന ആരോപണം. പിരിച്ച പണം സംസ്ഥാനകമ്മിറ്റിക്ക് നല്‍കിയിട്ടില്ലെന്നും ഇവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കൂടുതല്‍ ആരോപണം നേരിട്ട ജില്ലയിലെ ഒരു നിയോജകമണ്ഡലം പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റിന്റെ ഇത്തരം ഏകാധിപത്യപരമായ ഭീഷണിയുടെ സ്വരങ്ങള്‍ സംഘടനയ്ക്ക് ചേര്‍ന്നതല്ലെന്ന് പറഞ്ഞ് എഴുന്നേറ്റു. പ്രവര്‍ത്തകര്‍ക്ക് എതിരെ അച്ചടക്കത്തിന് വാള്‍ ഓങ്ങുന്ന പ്രസിഡന്റ് എന്തുകൊണ്ട് യങ് ഇന്ത്യ ക്യാമ്പയിന്‍ പൂര്‍ത്തീകരിച്ചില്ല എന്നും മുണ്ടക്കൈ ഭവന നിര്‍മാണത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനുശേഷമാണോ പ്രസിഡണ്ടിന് ഓര്‍മ്മ വന്നത് എന്നും ചേദിച്ചു. ഇതാണ് പിന്നീട് വലിയ വാഗ്വാദത്തിലേക്ക് എത്തുകയും നിയോജകമണ്ഡലത്തിലെ ചില ഭാരവാഹികള്‍ പ്രസിഡണ്ടിനോട് മോശമായി സംസാരിക്കുന്നതിലേക്കും സംഘര്‍ഷത്തിലേക്കും എത്തിച്ചത്. സംസ്ഥാന പ്രസിഡണ്ടിനെതിരേ പ്രതിഷേധവുമായി എത്തിയവരെ സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി ഉള്‍പ്പടെയുള്ളവരാണ് തടഞ്ഞത്. മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് ചില മണ്ഡലം കമ്മിറ്റികള്‍ ഫണ്ട് നല്‍കാത്തതില്‍ നേരത്തേ ജില്ലയിലെ ഏതാനും മണ്ഡലം പ്രസിഡന്റുമാരെ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, ഫണ്ട് കൈമാറാത്തത് സംസ്ഥാന പ്രസിഡന്റ് ചോദ്യം ചെയ്തതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചതെന്നാണ് മറുവിഭാഗം പറയുന്നത്. സംസ്ഥാന പ്രസിഡന്റിനെതിരേ കൈയേറ്റ ശ്രമം നടക്കുമ്പോള്‍ ജില്ലാ പ്രസിഡന്റ് മൗനം പാലിച്ചെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. എന്ത് സംഭവിച്ചാലും 31നകം പണം നല്‍കിയില്ലെങ്കില്‍ നിയോജകമണ്ഡലം കമ്മിറ്റി പിരിച്ചുവിടുമെന്ന് സംസ്ഥാന പ്രസിഡന്റ് യോഗത്തില്‍ ഭീഷണി മുഴിക്കിയതോടെ മറു വിഭാഗം ഭീഷണിക്കെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും പുറത്താക്കണമെങ്കില്‍ അങ്ങനെ ചെയ്‌തോ എന്ന് തിരിച്ചും ഭീഷണിയും മുഴക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news