എസ് എം എഫ് മേഖല ഖുബാ സംഗമംവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു
മാനന്തവാടി: എസ് എം എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം നടന്നു വരുന്ന ഖുബാ സംഗമം മാനന്തവാടി എരുമത്തെരുവ് ഇശാഅത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ നടന്നു. സംഗമം കേന്ദ്രമുശാഫറ അംഗം ബഹു കെ ടി ഹംസ ഉസ്താത് ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ഹംസ ഉസ്താതിനെയും സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത പി സി ഇബ്രാഹിം ഹാജിയും ചടങ്ങില്‍ ആദരിച്ചു. ജനറല്‍സെക്രട്ടറി അലി ബ്രാന്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് യുസുഫ് ഫൈസി അദ്ധ്യക്ഷനായി.
ഇബ്രാഹിം ഹാജി, സാബിദ് തങ്ങള്‍, എം ഹസ്സന്‍ ഉസ്താത്, ഇബ്രാഹിം ഉസ്താത്, സാജിത് മൗലവി അബ്ദുറഹിമാന്‍, മുഹ്യുദ്ദീന്‍ കുട്ടി യമാനി എന്നിവര്‍ സംസാരിച്ചു.ആലിക്കുട്ടിഹാജി നന്ദി പറഞ്ഞു





Leave a Reply