മാര്‍ട്ടിന്‍ എന്‍.പിയെ അനുമോദിച്ചു
കണിയാരം ഫാ. ജി.കെ. എം ഹയര്‍ സെക്കണ്ടറി
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാര്‍ട്ടിന്‍ എന്‍ പി യെ അനുമോദിച്ചു.കേരള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ എര്‍പ്പെടുത്തിയ കേരളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലിനുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹനായതിനാണ് ആദരം.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്തു.മാനന്തവാടി രൂപത കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷനായി.
പ്രിന്‍സിപ്പല്‍ മാര്‍ട്ടിന്‍ എന്‍.പി മറുപടി നടത്തി.റവ. ഫാ. സോണി വാഴക്കാട്ട് ‘പി വി ജോര്‍ജ്. കബീര്‍ മാനന്തവാടി. ജാക്വിലിന്‍ കെ. ജെ.അല്‍ന മാത്യു .ജിഷാ ജോര്‍ജ്. റെജി എന്നിവര്‍ ഉള്‍പ്പെടെ വിശിഷ്ടാതിഥികള്‍ പങ്കെടുത്തു.





Leave a Reply