October 8, 2026

വയനാട് ജില്ലാ ജനമൈത്രി പോലീസും അമ്പലവയൽ ജനമൈത്രി സമിതിയും ചേർന്ന് വയോജനങ്ങൾക്കായി കൗൺസലിംഗ് ക്ലാസും സാംസ്‌കാരിക സംഗമവും സംഘടിപ്പിച്ചു

0
IMG-20261007-WA0136
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയല്‍: ‘പ്രശാന്തി പദ്ധതി’യുടെ ഭാഗമായി വയനാട് ജില്ലാ ജനമൈത്രി പോലീസ്, അമ്പലവയൽ ജനമൈത്രി സമിതി എന്നിവരുടെ നേതൃത്വത്തിൽ അമ്പലവയൽ പഞ്ചായത്ത് പകൽവീട് ഓഡിറ്റോറിയത്തിൽ വെച്ച് വയോജനങ്ങൾക്കായി കൗൺസിലിംഗ് ക്ലാസും സാംസ്കാരിക സംഗമവും നടത്തി. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തംഗം ടി. സിന്ധു അധ്യക്ഷത വഹിച്ച ചടങ്ങിൽ സോഷ്യൽ പോലീസിംഗ് ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ്.ഐ. എൻ.കെ. ദാമോദരൻ സ്വാഗതം ആശംസിച്ചു. അമ്പലവയൽ എസ്.എച്ച്.ഒ. ജസ്വിൻ ജോസ്, എ.എസ്.ഐ. സനൽ എം.കെ., അമ്പലവയൽ വയോജന വേദി സെക്രട്ടറി പി. മൊയ്തീൻ, പ്രസിഡന്റ് കെ. മുഹമ്മദ്, സി.പി.ഒ. സിയാദ്  എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് ഡി.സി.ആർ.സി. സൈക്കോളജിസ്റ്റ് ഫാബി കെ.വി., സാമൂഹ്യനീതി വകുപ്പ് ഫെസിലിറ്റേറ്റർ അന്നമ്മ ആൻസി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഇതിനോടനുബന്ധിച്ച് ബത്തേരി ഗ്രാമഫോൺ ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *