ലോക ആദിവാസി ദിനാചരണം വിവിധ പരിപാടികളുമായി ജില്ലാ പോലീസ്
കല്‍പ്പറ്റ:ലോക ആദിവാസി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ പോലീസ് നേതൃത്വം നാളെ വൈകിട്ട് 4 മണിക്ക് ചെറുകര റിനൈസന്‍സ് ലൈബ്രറിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിര്‍വഹിക്കും.ചടങ്ങില്‍ സ്‌പോര്‍ട്‌സ് കിറ്റ്, കട്ടില്‍, പുതപ്പ് തുടങ്ങിയവയുടെ വിതരണവും, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതുമാണ്. കൂടാതെ വിവിധ ഗോത്ര പരിപാടികളും വേദിയില്‍ അരങ്ങേറും. മാനന്തവാടി ഡി.വൈ.എസ്.പി വി കെ വിശ്വംഭരന്‍ അധ്യക്ഷനാവും.ജില്ലയിലെ മറ്റു പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.





Leave a Reply