ലഹരി മുക്ത ക്യാമ്പയിന്‍ സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ :ജില്ലാ എക്‌സൈസ് വകുപ്പും കുടുംബശ്രീ മിഷന്‍ വയനാടും സംയുക്തമായി കരുതല്‍ ലഹരി മുക്ത ക്യാമ്പയിന്‍ സംഘടിപ്പിച്ചു.പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ ഉദ്ഘാടനം ചെയ്തു.വി കസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. ജോസ് അദ്ധ്യക്ഷനായി.പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ,എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രമോദ് ,പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ റഫീഖ് എന്നിവരാണ് ലഹരിവിരുദ്ധ ക്യാമ്പയിന്റെ ക്ലാസ് നയിച്ചത്.
ലഹരിക്ക് അടിമകളാകാതെ നമ്മുടെ മക്കളെ ചേര്‍ത്തു പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഒരു കുട്ടിയുടെ വിവിധ വളര്‍ച്ച ഘട്ടങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മാതാപിതാക്കള്‍ മക്കള്‍ക്ക് നല്ല മാതൃക നല്‍കി ജീവിക്കേണ്ടത് ഈ കാലഘട്ടത്തിലെ
ആവശ്യമാണെന്നും എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രമോദ് വിശദീകരിച്ചു .ലഹരി മാഫിയ കളിയില്‍ നിന്നും യുവതലമുറയെ രക്ഷിക്കേണ്ടത് ആവശ്യമാണെന്ന് റഫീഖ് പറഞ്ഞു .97 കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു .വൈസ് ചെയര്‍പേഴ്‌സണ്‍ നൗഷിദ,സി.ഡി.എസ്. ചെയര്‍ പേഴ്‌സന്‍ ജിഷ ശിവരാമന്‍,പടിഞ്ഞാറത്തറ പഞ്ചായത്തിലെ മെമ്പര്‍മാരായ സജി യു.എസ്.വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ ,മെമ്പര്‍മാരായ ബിന്ദു ,സാജിത എന്നിവരും സന്നിഹിതരായിരുന്നു.





Leave a Reply