ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
തരിയോട്: എക്‌സൈസ് ലഹരി വര്‍ജന മിഷന്‍ വിമുക്തി,
തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി., സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം, വിമുക്തി ക്ലബ് എന്നിവയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിമുക്തി മിഷന്‍ വയനാട് ജില്ലാ കോഡിനേറ്റര്‍ എന്‍. സി സജിത്ത്കുമാര്‍ അച്ചൂരാനം ക്ലാസ് നയിച്ചു. വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ പ്ലക്കാര്‍ഡുകള്‍ നിര്‍മിക്കുകയും, ലഹരിക്കെതിരെ അണിനിരക്കുകയും ചെയ്തു.
ചടങ്ങിന് സി.പി.ഒ ബിന്ദു വര്‍ഗീസ് സ്വാഗതമാശംസിച്ചു. എച്ച്എം ഉഷ കുനിയില്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സി.പി. മറിയം മഹമൂദ്, അഞ്ജലി മോഹന്‍, വിദ്യാര്‍ഥി ലീഡര്‍മാരായ ജി.പി.അശ്വനി , കെ. കാര്‍ത്തിക് മുതലായവര്‍ ആശംസകളര്‍പ്പിച്ചു. സി. സി.ഷിജി നന്ദി പ്രകാശനം നടത്തി.





Leave a Reply