ഓണം ഖാദിമേള ഉദ്ഘാടനം ചെയ്തു
പനമരം ഖാദി ഗ്രാമ സൗഭാഗ്യയില്‍ ഓണം ഖാദി മേളയ്ക്ക് തുടക്കമായി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം ഉദ്ഘാടനം ചെയ്തു. ഖാദി ബോര്‍ഡ് പ്രൊജക്റ്റ് ഓഫീസര്‍ വിനോദ് കെ അധ്യക്ഷത വഹിച്ചു. പനമരം ഖാദി ഗ്രാമ സൗഭാഗ്യ മാനേജര്‍ ഷൈജു എബ്രഹാം, മാനന്തവാടി അര്‍ബര്‍ കോപ്പറേറ്റീവ് സൊസൈറ്റി പനമരം ശാഖ മാനേജര്‍ കെ രതീഷ്, ഡോ റെയ്സ ഭാനു, ജോണ്‍ മാത്യു, വില്ലേജ് ഇന്‍ഡസ്ട്രിസ് ഓഫീസര്‍ അനിത എം നന്ദി എന്നിവര്‍ സംസാരിച്ചു.





Leave a Reply