April 16, 2026

സ്‌പെഷല്‍ സ്‌കൂള്‍ വിഭാഗത്തില്‍ ‘എമ്മാവൂസ് വില്ല’ക്ക് സംസ്ഥാന കാര്‍ഷിക അവാര്‍ഡ്

0
site-psd-171
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേരളത്തിലെ ഏറ്റവും മികച്ച കാര്‍ഷിക വിദ്യാലയ സ്‌പെഷല്‍ സ്‌കൂളിനുള്ള അവാര്‍ഡ് തോണിച്ചാല്‍ എമ്മാവൂസ് വില്ല സ്‌പെഷല്‍ സ്‌കൂളിന്.എടവക കൃഷിഭവന്റെ സഹായ ത്തോടെ മികച്ച രീതിയില്‍ പച്ചക്കറി കളും വാഴ ,ചേന ,ചേമ്പ്, കപ്പ തുടങ്ങി യവ കൃഷി ചെയ്യുന്നു. പശു ഫാം കോ ഴി ഫാം, മീന്‍ കൃഷി, പൂന്തോട്ടം എന്നീ വയും പ്രവര്‍ത്തിക്കുന്നു.മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി കഴിഞ്ഞ 44 വര്‍ഷങ്ങളായി മലബാര്‍ മിഷനറി ബ്രദേഴ്സിന്റെ നേതൃത്വത്തില്‍ മാനന്തവാടി തോണിച്ചാലില്‍ വില്ല പ്രവര്‍ത്തിക്കുന്നു. 114 കുട്ടികളാണ് പഠനവും പരിശീലനവും നേടുന്നത്.
മാനേജര്‍ ബ്രദര്‍. പീറ്റര്‍ ദാസ് എം എം.ബി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെസ്സി ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വ ത്തില്‍ മികച്ച കാര്‍ഷിക വിദ്യാലയ സ്‌പെഷല്‍ സ്‌കൂള്‍ അവാര്‍ഡ് നേടിയ എമ്മാവൂസ് വില്ല സ്‌കൂളില്‍ അധികൃതരെയും വിദ്യാര്‍ഥികളെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. വിദഗ്ധരായ അധ്യാപകര്‍ കു ട്ടികള്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും നല്‍കിവരുന്നു. 2024-25 ല്‍സംസ്ഥാനത്തെ മികച്ച സ്‌പെഷല്‍ സ്‌കൂളിനുള്ള അവാര്‍ഡ് എമ്മാവൂസ് വി ല്ല നേടിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *