കലാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണമാണാവശ്യം : റാഫ്
പനമരം:പോലിസ്, മോട്ടോര്‍ വാഹനം, എക്‌സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പനമരം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി റോഡു സുരക്ഷ, ലഹരി നിര്‍മ്മാര്‍ജനം എന്നിവക്കായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം ഏരിയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രിസിഡണ്ട് ലക്ഷ്മി ആലക്കമുറ്റീ പരിപാടി ഉദ്ഘാടനം ചെയ്തു. റാഫ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈന്‍ അധ്യക്ഷനായി.ജില്ല ജനറല്‍ സെക്രട്ടറി സജി മണ്ഡലത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.
ബേബി തുരുത്തിയില്‍, ബെന്നി അരിച്ചാര്‍മല,ഇ. വി സജി, നജ്മ കരീം, ഷൈനി വിനോദ്, അസൈന്‍ ചുണ്ടക്കുന്ന്,ത്രേസ്യ സെബാസ്റ്റിന്‍,ജൂല്‍ന ഉസ്മാന്‍, സുനില്‍ കുമാര്‍, സൈനബ ജലീല്‍, അജയകുമാര്‍, ടിവി വല്‍സല, ജമീല സുബൈര്‍, നൗഫല്‍ വടകര, മേരി കുളപ്പള്ളിയില്‍, ആസ്യ ഉസ്മാന്‍,മാലതി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.വനിതാഫോറം ജില്ല ജനറല്‍ സെക്രട്ടറി സൗജത്ത് ഉസ്മാന്‍ സ്വാഗതവും ലിസി പത്രോസ് നന്ദിയും പറഞ്ഞു.





Leave a Reply