വെള്ളമുണ്ട മൃഗാശുപത്രിയിൽ പ്രഥമ എച്ച്‌എംസി യോഗം
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വെറ്ററിനറി ആശുപത്രിയിൽ രൂപീകരിച്ച ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രഥമ യോഗം ചേർന്നു. മൃഗാരോഗ്യ സ്ഥാപനങ്ങളിലും ആശുപത്രി മാനേജിങ് കമ്മിറ്റികൾ വേണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി യോഗം ചേർന്നത്.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്, ഡോ വി ഫഹ്‌മിദ, എ സന്തോഷ്‌കുമാർ, പി ജെ ഷൈജു, മോയി ആറങ്ങാടൻ, പി ജെ ജോസഫ്, എം എം ഷാജി, എം യൂ ജോസഫ്, പി കെ ജോൺസൺ എന്നിവർ പങ്കെടുത്തു.





Leave a Reply