പടിഞ്ഞാറത്തറയിൽ പി.ഡബ്ല്യു.ഡി സ്ഥാപിച്ച ഗാർഡ് സ്റ്റോൺ പറിച്ച് നീക്കി
പടിഞ്ഞാറത്തറ: സുരക്ഷയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ല്യു.ഡി) പടിഞ്ഞാറത്തറ കൃഷിഭവന് സമീപം റോഡരികിൽ സ്ഥാപിച്ച കോൺക്രീറ്റ് ഗാർഡ് സ്റ്റോണുകൾ പറിച്ച് നീക്കിയതായി പരാതി. മെയിൻ റോഡരികിൽ സ്ഥാപിച്ചിരുന്ന 13 ഗാർഡ് സ്റ്റോണുകളിൽ 10 എണ്ണം മാത്രമാണ് നിലവിൽ അവശേഷിക്കുന്നത്.
റോഡിനോട് ചേർന്ന് നടന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ജെ.സി.ബി ഉപയോഗിച്ച് ഇവ നീക്കം ചെയ്തതായാണ് സംശയം. സംഭവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പടിഞ്ഞാറത്തറ പോലീസിൽ പരാതി നൽകി.
പൊതുമുതൽ നശിപ്പിച്ചതിന് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ഗാർഡ് സ്റ്റോണുകൾ സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ തടസ്സമാണെങ്കിൽ, അവ നീക്കം ചെയ്യുന്നതിന് പ്രത്യേക വ്യവസ്ഥകളുണ്ട്. ഓരോ സ്റ്റോൺ നീക്കം ചെയ്യുന്നതിനും ചെലവായ തുക ട്രഷറിയിൽ കെട്ടിവയ്ക്കണം. ഈ നടപടികൾ പാലിക്കാതെയാണ് ഗാർഡ് സ്റ്റോണുകൾ നീക്കം ചെയ്തതെങ്കിൽ അത് പൊതുമുതൽ നശിപ്പിച്ചതിന് തുല്യമാണ്.
സംഭവത്തെക്കുറിച്ച് ഊർജിതമായ അന്വേഷണം നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.




Leave a Reply