November 7, 2026

അരമ്പറ്റക്കുന്നിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു; പതാക ഉയർത്തി

0
IMG_20250815_142723
Merin S
By ന്യൂസ് വയനാട് ബ്യൂറോ

അരമ്പറ്റക്കുന്നിലെ നവദീപം ഗ്രന്ഥശാലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് പി.ജെ. മാത്യു മാസ്റ്റർ പതാക ഉയർത്തി. കുറുമ്പാല സെന്റ് ജോസഫ്‌സ് ചർച്ച് വികാരി ഫാ. ജോജോ കുടക്കച്ചിറ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

ചടങ്ങിൽ ഗ്രന്ഥശാലാ സെക്രട്ടറി പ്രഭാകരൻ കെ, ജോൺസൺ കെ.ജി, പി.എ. ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പായസ വിതരണവും നടന്നു.

കൂടാതെ, ‘അക്ഷരസാന്ത്വനം’ പരിപാടിയുടെ ഭാഗമായി രോഗിസന്ദർശനവും സംഘടിപ്പിച്ചു. ‘ഗ്രന്ഥാലോകം’ എന്ന പേരിൽ പുതിയ പ്രചാരണ പരിപാടിക്കും തുടക്കമിട്ടു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *