ബാണസുര ഡാം ഷട്ടറുകള്‍ 40 സെന്റിമീറ്ററായി ഉയര്‍ത്തും
ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഇന്ന് (ഓഗസ്റ്റ് 18) ഉച്ചയ്ക്ക് 2.30 ന് മൂന്നാമത്തെ സ്പില്‍വെ ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തും. നിലവില്‍ രണ്ട് ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി 48.22 ക്യുമെക്‌സ് വെള്ളം ഘട്ടം ഘട്ടമായി ഒഴുകി വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വൈകിട്ട് 4.30 ന് 15 സെന്റീ മീറ്റര്‍ കൂടി ഉയര്‍ത്തി അധിക ജലം തുറന്നുവിടും. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.





Leave a Reply