തൊഴിലുറപ്പ് അഴിമതി:അഴിമതി കാലയാളവിലെ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി അന്വേഷിക്കണം യൂഡിഎഫ്
കല്‍പ്പറ്റ:തൊണ്ടര്‍നാട് തൊഴിലുറപ്പ് പദ്ധതിയില്‍ നടന്നിട്ടുള്ള വന്‍ അഴിമതിയില്‍ വകുപ്പ് തല പരിശോധനകള്‍ നടന്നു വരുമ്പോള്‍ കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പാണ് ഉണ്ടായതെന്ന് പ്രാഥമിക വിലയിരുത്തല്‍.തൊഴിലുറപ്പ് പദ്ധതികള്‍ കൃത്യമായി പരിശോധിക്കേണ്ട അഴിമതിക്കാലയളവിലെ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അഴിമതി കാലയളവിലെ സെക്രട്ടറി അസി. സെക്രട്ടറി എന്നിവരേ മാറ്റി നിര്‍ത്തി വേണം അന്വേഷണം നടത്തേണ്ടതെന്നും കുറ്റമറ്റഅനേഷണമല്ല നടക്കുന്നേതെങ്കില്‍ ശക്തമായ തുടര്‍ സമരങ്ങള്‍ക്ക് യൂഡിഎഫ് നേതൃത്വം നല്‍കുമെന്നും പഞ്ചായത്ത് യൂ.ഡി.എഫ്. നേതാക്കളായ എസ്.എം പ്രമോദ് മാസ്റ്റര്‍ ടി. മൊയ്തു സുനില്‍ മാസ്റ്റര്‍ അബ്ദുള്ള കേളോത് എ ആലികുട്ടി എന്നിവര്‍
വാര്‍ത്താ സമാമേളനത്തില്‍ പറഞ്ഞു.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ധനകാര്ര്യ മന്ത്രി എന്നിവര്‍ക്കും യൂ ഡി എഫ് പരാതി നല്‍കി.
ഫയലുകളുടെ ആവശ്യമായ രേഖകള്‍ ലഭ്യമല്ലെന്നുള്ള വിവരമാണ് പുറത്ത് വരുന്നത് കുറ്റക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാഥമിക നടപടികള്‍ സ്വീകരിക്കാതെ നടക്കുന്ന വകുപ്പ് തല അന്വേഷണം കുറ്റവാളികളെ സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത് ക്രൈംബ്രാഞ്ച് അന്വേഷണം എന്ന് പറഞ്ഞങ്കിലും ഇത് വരെ ആരംഭിച്ചതായി വിവരങ്ങള്‍ ഇല്ല കേവെലം ക്രൈംബ്രാഞ്ച്
ഡി വൈ എസ് പി യുടെ മോണിറ്ററിങ് മാത്രമാണ് എന്നാണ് മനസ്സിലാക്കുന്നത് ലോക്കല്‍ പോലീസ് തന്നെയാണ് അന്വേഷണം നടത്തുന്നത് മാത്രമല്ല അറസ്റ്റിലായ സിപിഎം നേതാവും അക്കൗണ്ടന്റുമായ നിധിന്‍ എന്നയാളെ റിമാന്‍ഡ് ചെയ്തു എന്നല്ലാതെ ചോദ്യം ചെയ്യാന്‍ പോലീസ് ഇത് വരെ കസ്റ്റഡിയില്‍ വാങ്ങിയിട്ടില്ല ഇതും അന്വേഷണത്തില്‍ സംശയം ജനിപ്പിക്കുന്നു
ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന അഴിമതിയായിട്ടും വിജിലന്‍സിന്റെ അന്വേഷണം ഇത്വരെ ഉണ്ടായിട്ടില്ല.
ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷവിവരങ്ങള്‍ പുറത്ത് വന്നില്ലെങ്കിലും ഞെട്ടിപ്പിക്കുന്ന അഴിമതിയാണ് നടന്നത് എന്ന് സൂചനകള്‍ പുറത്ത് വരുന്നുണ്ട് . 2022-23. 2023-24 എന്നീ രണ്ടുവര്‍ഷത്തെ സൈറ്റില്‍ ലഭ്യമായ കണക്ക് വെച്ചു നോക്കുമ്പോള്‍ ഏതാണ്ട് ഏഴു കോടിയില്‍ അധികം രൂപ വെട്ടിപ്പു നടത്തിയതായി മനസിലാക്കാം ഈ കാലയളവില്‍ 417കിണറുകള്‍ നല്‍കിയിട്ടുണ്ട് ഗുണഭോക്താവിന് നല്‍കിയത് വെറും 40000രൂപാ 150000രൂപയാണ് എസ്റ്റിമേറ്റ് തുക ഈയിനത്തില്‍ മാത്രം മൂന്ന് കോടിയില്‍ അധികം രൂപാ വെട്ടിപ്പു നടത്തിയിട്ടുണ്ട്
200ആട്ടിന്‍ കൂടാണ് ഈ രണ്ടു വര്‍ഷത്തില്‍ നല്‍കിയത് ഒന്നര ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് ഏതാണ്ട് ഒരുകോടി 78 ലക്ഷം രൂപാ അടിച്ചു മാറ്റിയിട്ടുണ്ട് 138 തൊഴുതുകള്‍ നല്‍കിയപ്പോള്‍ ഒരുകോടിയില്‍ അധികം രൂപായാണ് തട്ടിച്ചത് കോഴികൂട് കയര്‍ ഭൂവസ്ത്രം എന്നിവയില്‍ 71ലക്ഷത്തോളം രൂപാ വെട്ടിപ്പു നടത്തിയിട്ടുണ്ട്.





Leave a Reply