July 14, 2026

ചികിത്സാ സഹായം തേടുന്നു

0
site-psd-257
By ന്യൂസ് വയനാട് ബ്യൂറോ

Bank: KGB Periya
A/c No: 40405101048733
IFSC: KLGB0040405
Google Pay Number – 7034043426

തവിഞ്ഞാല്‍ പഞ്ചായത്തിലെ 22-ാം വാര്‍ഡില്‍ ആലാറ്റില്‍ താമസിക്കുന്ന ഷാജു ചാത്തംകോട്ട് (കുഴുമാലില്‍ 49) ഏതാനും ദിവസം മുമ്പ് മരത്തില്‍ നിന്നും വീണ് സ്‌പൈനല്‍ കോഡിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ് മിംസ് ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഷാജുവിന്റെ ചികിത്സക്കായി
സല്‍മ മോയി (ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍),ഷാജി ജോണ്‍ (പ്രസിഡന്റ്, നിര്‍മല വായനശാല),ശ്രീലത കൃഷ്ണന്‍ (വാര്‍ഡ് മെമ്പര്‍ – 21),ജോബി ജോസഫ്(തവിഞ്ഞാല്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ (20) എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.കഴുത്തിന് താഴേക്ക് പൂര്‍ണ്ണമായും ചലനശേഷി നഷ്ടമായ അദ്ദേഹത്തെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഏകദേശം 25 ലക്ഷത്തിന് മുകളില്‍ ചെലവ് വരും.ഭാര്യയും ചെറിയ രണ്ടു കുട്ടികളും അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ആയതിനാല്‍ ഷാജുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഈ മഹത്തായ ശ്രമത്തില്‍, ചികിത്സാ സഹായ സമിതിയുമായി സഹകരിച്ച് കഴിയുന്നത്ര സാമ്പത്തിക സഹായം നല്‍കണമെന്ന് സഹായ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *