October 7, 2026

കണ്ണൂർ സർവകലാശാല ആർച്ചറി: മാനന്തവാടി ഗവ. കോളേജിന് ഇരട്ട കിരീടം

0
IMG-20261007-WA0104(1)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കണ്ണൂർ സർവകലാശാല പുരുഷ-വനിതാ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ മാനന്തവാടി ഗവൺമെന്റ് കോളേജ് ഇരട്ട കിരീടം കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ അജയ് സാബു സ്വർണമെഡലും വിഷ്ണു വി.പി. വെങ്കലമെഡലും നേടിയപ്പോൾ, വനിതാ വിഭാഗത്തിൽ ദേവപ്രിയ ജയചന്ദ്രൻ സ്വർണമെഡലും വൃന്ദ ബാലകൃഷ്ണൻ വെള്ളിമെഡലും കരസ്ഥമാക്കി. സുജിത് പി.ആർ. ആണ് കോളേജ് ആർച്ചറി ടീമിന്റെ പരിശീലകൻ.

 

മാനന്തവാടി ഗവൺമെന്റ് കോളേജിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ സമാപന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രിയ പി. ഉദ്ഘാടനം നിർവഹിക്കുകയും വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ ഡോ. ജിനോ സെബാസ്റ്റ്യൻ, ഡോ. സുമേഷ് എ.കെ., ഹാരിസ് പി.എം., മുനീർ ഇ.കെ., ശ്രീഹരി, ഡോ. മുഹമ്മദ് ജംഷാദ് കെ.സി. എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *