വാഹന അപകടത്തിൽ മരണപ്പെട്ട ഓടത്തോട് ഷമീറിന്റെ കുടുംബത്തിന് താങ്ങായി ബദ്റുൽഹുദ
പനമരം: 2026 ജനുവരി 12 ന് കുന്നമംഗലത്ത് വെച്ച് ഉണ്ടായ വാഹന അപകടത്തിൽ പൊഴുതന സ്വദേശിയായ ശമീർ മരക്കംതൊടി ( 35) മരണപ്പെട്ടിരുന്നു. അന്നന്ന് കൂലി പണിയെടുത്ത് ജീവിക്കുന്ന ശമീറിന് സ്വന്തമായി വീടും സ്ഥലവും ഇല്ല.ശമീറിൻ്റെ പിതാവ് ഒരു വർഷം മുമ്പ് മരണപ്പെട്ടു. മാതാവ് നിത്യരോഗിയാണ്. ലൈൻ മുറിയിൽ താമസിക്കുന്ന ശമീറിന് മുഹമ്മദ് ശഹീർ (8),സിയാബതുൽ (5),എന്നീ രണ്ട് മക്കളുണ്ട് ഭാര്യ ഗർഭിണിയുമാണ്. ഈ കുടുമ്പത്തിൻ്റെയും മക്കളുടെയും ദയനീയ അവസ്ഥ നേരിൽ മനസ്സിലാക്കിയ പനമരം ബദ്റുൽഹുദാ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി അവരെ സന്ദർശിച്ച് സഹായ വാഗ്ദാനം നൽകി. മാസം 2000 രൂപയാണ് ഒരു കുട്ടിക്ക് നൽകി വരുന്നത്
കേരള മുസ്ലിം ജമാഅത് മേപ്പാടി സോൺ സാരഥികളും അംഗങ്ങളുമായ പി.ടി റസാഖ് മൗലവി. പി ബീരാൻ കുട്ടി’, ഹഖീം മുസ്ലിയാർ ഓടത്തോട് , ഹംസ കുട്ടി ഓടത്തോട് ഐ സി എഫ് ഒമാൻ സെക്രട്ടറി ജാഫർ ഓടത്തോട് എന്നിവരും സൻഹിതരായിരുന്നു.





Leave a Reply