ചുരത്തിലെ മണ്ണിടിച്ചില്‍;വയനാട് ജില്ലാ കലക്ടറോട് വിവരങ്ങള്‍ തേടി പ്രിയങ്ക ഗാന്ധി എം.പി

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യത്തെ കുറിച്ച് പ്രിയങ്ക ഗാന്ധി എം.പി. വയനാട് ജില്ലാ കലക്ടറോട് വിവരങ്ങള്‍ തേടി. സാധ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അതിവേഗം പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും കളക്ടര്‍ പ്രിയങ്ക ഗാന്ധി എം.പി.യെ അറിയിച്ചു.
Leave a Reply