January 25, 2026

ഭൂമിയുടെ ശ്വാസകോശമാണ് കടലുകൾ; ഡോ.എ. ബിജുകുമാർ

0
IMG_20260125_152656
By ന്യൂസ് വയനാട് ബ്യൂറോ

 

 

തൃക്കൈപ്പറ്റ: ഭൂമിയുടെ സുസ്ഥിരമായ നിലനില്പിന് അനിവാര്യവും ഭൂമിയുടെ ശ്വാസകോശവുമാണ് കടലുകളെന്ന് കേരള ഫിഷറീസ് സർവ്വകലാശാല വൈസ് ചാൻസ്ലർ ഡോ.എ. ബിജുകുമാർ പറഞ്ഞു.

തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ നടക്കുന്ന സഹ്യാദ്രി പരിസ്ഥിതി സമ്മേളനത്തിൽ  കേരള തീരത്തിലെ ജൈവ വൈവിധ്യം നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും വിഷയത്തിൽ സംസാരിക്കുകയായിരുന്നു ബിജുകുമാർ.

കടൽ ആവാസ വ്യവസ്ഥകളും തീരദേശവും കാലാവസ്‌ഥ വ്യതിയാനത്തിന്റെ കൂടി കാലത്ത് അവ സുസ്ഥിരമായി നിലനിൽത്തി സംരംക്ഷിക്കപ്പെടേണ്ടത് പ്രപഞ്ചത്തിന്റെ അതിജീവനം നില നില്ക്കാൻ അനിവാര്യമാണെന്നും . ഡോ ബിജുകുമാർ പറഞ്ഞു.

കേരളത്തിന്റെ തീര പ്രദേശത്തെ അമിതമായ മണലൂറ്റ് തീരദേശം ഇല്ലാതാക്കിയെന്ന്,, തീരവും തീര കടലും നേരിടുന്ന സാമൂഹീക പാരിസ്ഥിതിക പ്രശ്നങ്ങൾ,, എന്ന വിഷയത്തെ അധികരിച്ച് ഡോ.തോമാസ് കെ.വി. പറഞ്ഞു.

കടലിനെ ആശ്രയിച്ച തീരദേശ സമൂഹത്തെ എല്ലാ തരത്തിലും മാറ്റി നിർത്തപ്പെട്ടത് ബോധപൂർവമാണെന്ന്  കേരളത്തിലെ തീരദേശ ജനത നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും,, എന്ന വിഷയത്തെ അധികരിച്ച് ജോൺ ജാമെന്റ് പറഞ്ഞു.

തീരദേശം അരികുവൽക്കരിക്കപ്പെട്ടുവെന്ന്,, തീരദേശ വനിതകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ ഹമീദ സി.കെ. പറഞ്ഞു.

കടലിലും തീരങ്ങളിലും നടക്കുന്ന  വികസന പ്രവർത്തനങ്ങൾ കടൽ ആവാസ വ്യവസ്ഥ നാശത്തോടൊപ്പം തീരദേശ ജനതയുടെ അതിജീവനവും അസാധ്യമാക്കുന്നുവെന്ന് ഹമീദ പറഞ്ഞു.

കേരളത്തിന്റെ മത്സ്യ ബന്ധന മേഖലകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചാൾസ് ജോർജും,കടൽ നീതി കിട്ടേണ്ട ജീവികളുടെ ആവാസയിടം,, എന്ന വിഷയത്തിൽ കുമാർ സഹായ രാജുവും സംസാരിച്ചു.

വീണ മരുതൂർ അധ്യക്ഷത വഹിച്ച  എം. രമിത്ത് സ്വാഗതം പറഞ്ഞു. വയനാട് പ്രകൃതി സംരംക്ഷണ സമിതിയും, ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും, നന്മ മരം കൂട്ടായ്മ തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിലാണ് ത്രിദിന സഹ്യാദ്രി സമിറ്റ് നടക്കുന്നത്.

മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സഹ്യാദ്രി പരിസ്ഥിതി സമ്മിറ്റിൽ രണ്ടാം ദിനവും, തണ്ണീർത്തടങ്ങൾ, ഇടനാടൻ കുന്നുകൾ, എന്നീ വിഷയത്തെ അധികരിച്ച് ചർച്ചകൾ നടന്നു.

കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ള പരിസ്ഥിതിപ്രവർത്തകരും ശാസ്ത്രജ്ഞർ,വിഷയവിഗ്ദർ , പരിസ്ഥിതി സംഘടനാപ്രതിനിധികൾ, അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘടനാ പ്രതിനിധികൾ തുടങ്ങി സമൂഹത്തിലെ നാനാതുറയിലും പ്രവർത്തിക്കുന്ന പ്രകൃതി സ്നേഹികൾ ഈ സമ്മിറ്റിൽ പങ്കെടുക്കുന്നുണ്ട്. സെൻട്രൽ എംപവേർഡ് കമ്മറ്റി മുൻ അംഗം മഹേന്ദ്ര വ്യാസ് , നാഷണൽ വൈൽഡ് ലൈഫ് ബോർഡ് മുൻ അംഗം പ്രവീൺ ഭാർഗ്ഗവ് , മുൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രകൃതി ശ്രീവാസ്തവ, കെ.എഫ്.ആർ.ഐ. മുൻ ഡയറക്ടർ ഡോ.പി.എസ്സ്.ഈസ , കെ.എഫ്.ആർ.ഐ ചീഫ് സയൻ്റിസ്റ്റ് ഡോ. ടി.വി .സജീവ് , കുഫോസ് വൈസ് ചാൻസലർ ഡോ: കെ. ബിജു കുമാർ ഡോ. കെ.വി. തോമസ്സ് , ഫോറസ്ട്രി കോളേജ് തലവൻ ഡോ. നമീർ ,ഫിഷ് എക്സ്പെർട്ട് ഡോ. സി.പി.ഷാജി . ഡോ: ജാഫർ പാലോട് , ഡോ . ഉഷ , ഡോ. ശ്രീധർ രാധാകൃഷ്ണൻ , ഡോ. എബി ജോർജ്ജ് തുടങ്ങിയവർ വിവിധ സെഷനുകളിൾക്ക് നേതൃത്വം നൽകും.

പശ്ചിമഘട്ടത്തിൻ്റെ നാശവും പുനരുജ്ജീവനവും , ഇന്ത്യയിൽ അതിവേഗം മാറ്റിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി നിയമങ്ങൾ , വികസന സയങ്ങൾ, തീരദേശ പരിസ്ഥിതിയും വെല്ലുവിളികളും ,ഇടനാടൻരകുന്നുകളുടെ നാശം , തണ്ണീർ തടങ്ങൾ , മനുഷ്യ-വന്യജീവി സംഘർഷം തുടങ്ങിയ വിവിധ സെഷനുകൾ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സമ്മിറ്റിൽ ഇഴ പിരിച്ചുള്ള സംവാദങ്ങൾ നടക്കും.

26 ന് വൈകീട്ട് സഹ്യാദി സമിറ്റിന് സമാപനമാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *