September 29, 2025

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

0
ariyipp

By ന്യൂസ് വയനാട് ബ്യൂറോ

ക്വിസ് മത്സരം ആറിലേക്ക് മാറ്റി*

 

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഖാദി ബോർഡിലും ജില്ലാ ഓഫീസുകളിലും ‘ഗാന്ധിജിയും ഖാദിയും’, ‘സ്വാതന്ത്ര്യ സമരവും പൊതുവിജ്ഞാനവും’ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി നാളെ (സെപ്റ്റംബർ 30) നടത്താനിരുന്ന ക്വിസ് മത്സരം മാറ്റിവെച്ചു. ഒക്ടോബർ ആറിന് രാവിലെ 11 നാണ് പുതുക്കിയ തീയ്യതി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കൽപ്പറ്റ ജില്ലാ പഞ്ചായത്ത് ഹാളിലാണ് മത്സരം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഒക്ടോബർ നാലിനകം pownd@kkvib.org മുഖേനയോ, 9188401613, 9947151366 എന്നീ നമ്പറുകളിലോ പേരുകൾ രജിസ്റ്റർ ചെയ്യണം. ഒരു സ്കൂളിൽ നിന്ന് രണ്ടു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. സ്കൂളിലെ പ്രധാനാദ്ധ്യാപകൻ/ പ്രിൻസിപ്പൽ നൽകുന്ന സാക്ഷ്യപത്രവും സ്കൂൾ തിരിച്ചറിയൽ കാർഡും വിദ്യാർത്ഥികൾ ഹാജരാക്കണം.

 

*നാഷണൽ ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു*

 

വിദേശ സർവകലാശാലകളിൽ ബിരുദാനന്ദര ബിരുദം, ഗവേഷണം എന്നിവയ്ക്കായി ചേരുന്നതിന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നൽകുന്ന നാഷണൽ ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലുളള അർഹരായ

വിദ്യാർത്ഥികൾ nosmsje.gov.in മുഖേന ഒക്ടോബർ 24 നകം അപേക്ഷ നൽകണം. ഫോൺ: 04936 203824.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *