ജൈവവൈവിധ്യ കോണ്‍ഗ്രസ്; ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിച്ചു

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പതിനെട്ടാമത് ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിച്ചു. ആവാസ വ്യവസ്ഥയില്‍ ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം പുതുതലമുറയ്ക്ക് പകര്‍ന്ന നല്‍കുന്നതിനും അവരിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കായി പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ്, പ്രോജക്ട് അവതരണം, പുരയിട ജൈവവൈവിധ്യ പഠന അവതരണം തുടങ്ങിയ മത്സരങ്ങളും നടന്നു.
കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് ബിഎംസി കണ്‍വീനര്‍ ടി സി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനധ്യാപിക ജി ലീന അധ്യക്ഷയായി. ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ പി ആര്‍ ശ്രീരാജ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ എം കെ രജനേഷ്, പവന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Leave a Reply