May 27, 2026

വെള്ളമുണ്ട പബ്ലിക് ലൈബ്രറിയില്‍ അനുസ്മരണം സംഘടിപ്പിച്ചു

0
site-psd-23
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട:എം.കെ സാനു മാസ്റ്റര്‍. കലാഭവന്‍ നവാസ് അനുസ്മരണം നടത്തി.വെള്ളമുണ്ട – പബ്ലിക് ലൈബ്രറി വെള്ളമുണ്ടയില്‍ എം.കെ സാനു മാസ്റ്റര്‍ – കലാഭവന്‍ നവാസ് അനുസ്മരണ പരിപാടി ജില്ലാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എം. സുധാകരന്‍ അധ്യക്ഷനായിരുന്നു. എം.കെ സാനുമാസ്റ്റര്‍ അനുസ്മരണം സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം.ഗംഗാധരന്‍ നിര്‍വഹിച്ചു. കലാഭവന്‍ നവാസ് അനുസ്മരണം നാടക സിനിമാ പ്രവര്‍ത്തകന്‍ മിഥുന്‍ മുണ്ടക്കല്‍ നടത്തി. കലാസാംസ്‌കാരിക മേഖലയിലെ നിരവധി പേര്‍ പങ്കെടുത്തു. എം.ശശി പ്രകാശ്. കെ. വിവേക് മോഹന്‍ എന്‍.കെ ബാബുരാജ് പി.ജെ ആന്റണി ശിവന്‍ വി മംഗലശ്ശേരി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

വിവിധ മത്സര വിജയികള്‍ക്ക് സമ്മാനദാനവും നടത്തി. സെക്രട്ടറി മണികണ്ഠന്‍ ‘എം സ്വാഗതവും ത്രേസ്യഎം.ജെ നന്ദിയും പറഞ്ഞു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *