ഓണസമ്മാനം തൊഴില്‍ പരിശീലന കേന്ദ്രം അരമംഗലത്തിന് സമ്മാനിച്ചു
തിരുനെല്ലി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 17 ലക്ഷം രൂപ ചിലവഴിച്ച് ഓണസമ്മാനമായി അരമംഗലം വനിതകള്‍ക്കായുള്ളതൊഴില്‍ പരിശീലന കേന്ദ്രം നാടിനു സമര്‍പ്പിച്ചു.ഒരു നാടിന്റെ ചിരകാലാ അഭിലാഷം പൂവണിഞ്ഞ നിമിഷമായിരുന്നു ഉദ്ഘാടന ദിവസം. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതിയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലകൃഷ്ണന്‍ മുഖ്യ അതിഥിയായിരുന്നു.ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി വിജോള്‍ കോണ്‍ടാക്ടറെ ആദരിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ നിഷ പി.ആര്‍ ഊരുമൂപ്പനെ ആദരിച്ചു.
വാര്‍ഡ് മെമ്പര്‍ ശൈല വിജയന്‍ സ്വാഗതം പറഞ്ഞു. ആശംസകള്‍ അര്‍പ്പിച്ച് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി സൗമിനി, സി.ഡി.എസ്. പ്രസിഡന്റ് സനിത, ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡണ്ട് ഹംസ എം എം, പാടശേഖരം പ്രസിഡണ്ട് സുഭാഷ്,സി.പി.ഐ.എം പ്രതിനിധി ടി കെ സുരേഷ്, ഐ എന്‍ സി പ്രതിനിധി ദിനേശന്‍,എന്നിവര്‍ സംസാരിച്ചു.ആറാം വാര്‍ഡ് മെമ്പര്‍ ബിന്ദു സുരേഷ് നന്ദി പറഞ്ഞു.





Leave a Reply