April 16, 2026

പ്ലംബേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍

0
site-psd-31
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:ഓള്‍ കേരള പ്ലംബേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷനും മെംബര്‍ഷിപ് വിതരണവും നടത്തി. മീനങ്ങാടി കമ്യുണിറ്റി ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സന്തോഷ് അധ്യക്ഷനായി. സംഘടന സംസ്ഥാന സെക്രട്ടറി സേവ്യര്‍ ,അഭിലാല്‍ ,ശ്യാം ,റിയാസ്, നൗഷാദ് ,ശശി ശ്രീരാഗം എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ ചൂരല്‍മല -മുണ്ടക്കൈ ദുരന്തബാധിത മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയ അസോസിയേഷന്‍ പ്രവര്‍ത്തകരെ ആദരിച്ചു.

ജില്ലാ കണ്‍വന്‍ഷനോടനുബന്ധിച്ച് വ്യത്യസ്തമായ പൂക്കളം ഒരുക്കി. ആയിരത്തോളം പി വി സി , സി പി വി സി , പി പി ആര്‍ പെപ്പ് ‘ഫിറ്റിങ്‌സ് ഉപയോഗിച്ചാണ് പൂക്കളം തയ്യാറാക്കിയത്.ശശി ശ്രീരാഗം , റിയാസ് ,ധനേഷ് ,സിനു എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *