April 15, 2026

പൂക്കളമൊരുക്കാന്‍ കൃഷിക്കൂട്ടം വനിതാ കൂട്ടായ്മയുടെ പൂക്കൃഷി

0
site-psd-35
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ഓണാഘോഷത്തിന് പൂക്കളമൊരുക്കാന്‍ കൃഷിക്കൂട്ടം വനിതാ കൂട്ടായ്മയുടെ പൂക്കൃഷി.ചെറുകാട്ടൂരി ലാണ് പൂക്കളമൊരുക്കാന്‍ ആവശ്യത്തിന് ചെണ്ടുമല്ലി പൂക്കള്‍ സുല ഭമായി ലഭിക്കുന്നത്. പ്രദേശിക ആവ ശ്യങ്ങള്‍ക്കു പുറമെ മറ്റു ജില്ലകളിലേയ്ക്ക് അയയ്ക്കാനുള്ള ശ്രമത്തിലാണ് കൂട്ടായ്മ. പൂക്കളമൊരുക്കുന്നതിനും അലങ്കാരത്തിനുമായി ഇപ്പോഴും പൂക്കള്‍ക്കായി ഇതര സംസ്ഥാന ത്തെ ആശ്രയിക്കേണ്ട അവസ്ഥ തുടരുന്ന സാഹചര്യത്തിന് ഒരു മാറ്റം വരുത്തുക ലക്ഷ്യമാക്കിയാ ണ് പൂ കൃഷി എന്ന ആശയവുമായി രഗത്തിറങ്ങിയതന്ന് അവര്‍ പറഞ്ഞു. സ്ത്രീകളുടെ ഈ ആശയത്തിന് പൂര്‍ണ്ണ പിന്തുണയുമായി പനമരം ബ്ലോക്കും രംഗത്ത് വന്നതോടെ പൂ കൃഷി എന്നത് പ്രാ വര്‍ത്തികമാക്കാന്‍ വനിതകള്‍ക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

കൃഷിക്കായി മൂന്ന് ഏക്കര്‍ സ്ഥലം കണ്ടെത്തി ഭൗതിക സാഹചര്യം ഒരുക്കി. കൃഷിക്കായി സബ്സിഡി ബ്ലോക്ക് പഞ്ചായത്ത് നല്‍കി. ചെ ണ്ടുമല്ലിയുടെ തൈ ഒന്നിന് നാല്
രൂപ തോതില്‍ കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്നാണ് മൂന്ന് ഏക്കറില്‍ നട്ടുപിടിപ്പിച്ചത്. കൃത്യമായ പരിചരണം ലഭിച്ചതോടെ ചിങ്ങത്തില്‍ തന്നെ പു ഷ്പിച്ചു. മഞ്ഞയും ചുവപ്പും ചെണ്ടുമ ല്ലികളാണ് ധാരാളമായി പാടത്ത് പൂത്തു നില്‍ക്കുന്നത്. കൃഷി ക്കൂട്ടത്തിന്റെ പൂക്കള്‍ക്ക് പുറമെ മേ ഖലയിലെ മറ്റിടങ്ങളിലും വനിതകള്‍ പുകൃഷി ഒരുക്കിയിട്ടുണ്ട്. ചുവപ്പിനെ അപേക്ഷിച്ച് മഞ്ഞപുവിനാ ണ് ഡിമാന്റ് കൂടുതല്‍. കിലോയ്ക്ക് 60 രൂപ മുതലാണ് വില. കോഴി ക്കോട്, തൃശൂര്‍ ജില്ലകളിലേക്കാണ് ഇവിടെ നിന്ന് പൂക്കള്‍ കയറ്റി അയയ്ക്കുന്നത്. പനമരം ബ്ലോക്കിന്റെ ഓ ണച്ചന്തയിലും കൃഷികൂട്ടത്തിന്റെ പൂക്കള്‍ വില്‍പനയ്ക്കുണ്ട്. വിപണിയില്‍ പൂക്കള്‍ക്ക് വ ര്‍ധിച്ചുവരുന്ന ആവശ്യകത തിരി ച്ചറിഞ്ഞവരും വര്‍ഷങ്ങളില്‍ വന്‍ തോതില്‍ കൃഷിയിറക്കാനുള്ള ത യ്യാറെടുപ്പിലാണ് ചെറുകാട്ടൂര്‍ ഗ്രാ മം. കൃഷിക്കൂട്ടത്തിന് നേതൃത്വം ന ല്‍കി രംഗത്തിറങ്ങിയത് ബീന സണ്ണി, റെജീന ജോസഫ്, രാജി ജോണ്‍സണ്‍, അന്നക്കുട്ടി മു ലക്കര, ചിന്നമ്മ മാങ്ങാപ്പറമ്പില്‍ എന്നിവരാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *