April 16, 2026

തിരുനെല്ലി ദേവസ്വം ജീവനക്കാര്‍ ഓണാഘോഷം സംഘടിപ്പിച്ചു

0
site-psd-37
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: തിരുനെല്ലി ദേവസ്വം ജീവനക്കാരുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ക്ഷേത്ര പരിസരത്ത് നടന്ന പരിപാടി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ വി നാരായണന്‍, ക്ഷേത്രം മേല്‍ശാന്തി ഇ എന്‍ കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ദേവസ്വം മാനേജര്‍ പി കെ പ്രേമചന്ദ്രന്‍ അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി സി എം സജിത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഓണസദ്യയും ക്ഷേത്ര ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടിളും നടത്തി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *