April 16, 2026

അഗതിമന്ദിരം അന്തേവാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഓണക്കോടി വിതരണം ചെയ്തു

0
site-psd-46
By ന്യൂസ് വയനാട് ബ്യൂറോ

കുഴിനിലം അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പട്ടികവികസന വകുപ്പ് ഓണക്കോടി വിതരണം ചെയ്തു. സബ് കളക്ടര്‍ അതുല്‍ സാഗര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി 30 അന്തേവാസികള്‍ക്കും മൂന്ന് പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന്, ഏഴ് ക്ലാസുകളിലെ ഓരോ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഓണക്കോടി വിതരണം ചെയ്തത്.
2001- 2002 കാലഘട്ടത്തിലാണ് ജില്ലയില്‍ അഗതി മന്ദിരം ആരംഭിക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് അനുമതി നല്‍കിയത്. 10 അന്തേവാസികളുമായി ആരംഭിച്ച സ്ഥാപനത്തിന് വേണ്ടി, ജില്ലാ പഞ്ചായത്ത് 2016ല്‍ പുതിയ കെട്ടിടം നിര്‍മിച്ചുനല്‍കി.

ഇപ്പോള്‍ സ്ഥാപനത്തില്‍ 30 അന്തേവാസികളാണുള്ളത്. ഇവരില്‍ 20 പേര്‍ മാനസിക പ്രശ്‌നങ്ങള്‍ക്കും ബാക്കിയുള്ള 10 പേര്‍ മറ്റ് പലവിധ രോഗങ്ങള്‍ക്കും ചികിത്സ തേടുന്നവര്‍ കൂടിയാണ്.പട്ടികവര്‍ഗ വികസന വകുപ്പിന്റെ അടിയ-പണിയ പാക്കേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് ലഭ്യമാക്കിയാണ് സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു വാര്‍ഡന്‍, രണ്ട് കുക്ക്, ഒരു ആയ എന്നിവരെ സ്ഥാപനത്തില്‍ നിയമിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ പഠനസൗകര്യം ലഭ്യമാക്കിവരുന്നു.മാനന്തവാടി ടിഡിഒ എം മജീദ് അധ്യക്ഷനായ പരിപാടിയില്‍ അസിസ്റ്റന്റ് ടിഡിഒ ടി കെ മനോജ്, തവിഞ്ഞാല്‍ ടി ഇഒ പി ജെ പീറ്റര്‍, അഗതി മന്ദിരം വാര്‍ഡന്‍ സി ടി ലക്ഷ്മി, കെ റഫീഖ്, പി ടി സന്തോഷ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *