പോലീസിന്റെ അനാസ്ഥ: നിരപരാധിയെ 17 ദിവസം ജയിലിലടച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എഐടിയുസി
പുൽപ്പള്ളി:മദ്യവുംസ്ഫോടകവസ്തുക്കളും പിടിച്ചെടുത്ത കേസിൽ നിരപരാധിയായ ഒരാളെ 17 ദിവസം ജയിലിലടച്ച പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കേസിൽ ശരിയായ അന്വേഷണം നടത്താതെയാണ് പോലീസ് ഇത്തരമൊരു കൃത്യം ചെയ്തതെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എഐടിയുസി പുൽപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടർന്നാണ് ഈ സംഭവം നടന്നതെന്ന് വ്യക്തമായിട്ടും നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്ന രീതിയിൽ പോലീസ് പ്രവർത്തിച്ചത് അംഗീകരിക്കാനാവില്ലെന്ന് എഐടിയുസി ചൂണ്ടിക്കാട്ടി.
ടി.എ. ബാബുരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബി.എം. ജയചന്ദ്രൻ, അനിൽ സി. കുമാർ, മനു ചാമപ്പാറ, ടി.ഡി. സുധീഷ് എന്നിവർ സംസാരിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.





Leave a Reply