സ്കൂട്ടറും ബൊലേറോയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു: ഭാര്യക്കും പരിക്ക്
പനമരം: അഞ്ചുകുന്ന് ഡോക്‌ടർപടിക്ക് സമീപം സ്കൂട്ടറും ബൊലേറോയും കൂട്ടിയിടിച്ച് റിപ്പൺ അരീക്കോടൻ ബീരാൻ കുട്ടിയുടെ മകൻ നൂറുദ്ധീൻ (44) മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ പരിക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനമരത്ത് നിന്ന് കക്കട്ടിലേക്ക് പോവുകയായിരുന്ന ബൊലേറോയും അഞ്ചുകുന്നിൽ നിന്ന് കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും തമ്മിലാണ് അപകടം നടന്നത്. നൂറുദ്ധീന്റെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.





Leave a Reply