കാണതായ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
പുൽപ്പള്ളി: പുൽപ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസിൽ കുമാരന്റെമകൾ കനിഷ്ക (16) യെയാണ് ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പടിഞ്ഞാറത്തറയിൽ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. കനിഷ്‌ക്കയെ ഞായറാഴ്ച്ച രാത്രി 8 മുതൽ വീട്ടിൽ നിന്ന് കാണാതായതായി ബന്ധുക്കൾ പുൽപ്പള്ളി പൊ ലീസിലടക്കം പരാതി നൽകിയിരുന്നു. തുടർന്ന് പുലർച്ചെ മുതൽ പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിൽ ഇന്ന് ഉച്ചയോ ടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയാണ്. അമ്മ: വിമല: സഹോദരങ്ങൾ: അമർനാഥ്, അനിഷ്ക്ക.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)





Leave a Reply