May 2, 2026

പരസ്യ വിചാരണ അനുവദിക്കില്ലെന്ന് കെ എച്ച് ആർ എ

0
IMG_20250908_213403
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:ഹോട്ടൽ പരിശോധനയുടെ പേരിൽ നടക്കുന്ന പരസ്യ വിചാരണയ്ക്കെതിരെ പ്രതിഷേധിക്കുമെന്ന് കെ എച്ച് ആർ എ (കേരള ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ) ഭാരവാഹികൾ അറിയിച്ചു.

 

അധികൃതർ ഹോട്ടലുകളിൽ പരിശോധന നടത്തുന്നതിനോ പിഴ ചുമത്തുന്നതിനോ സംഘടന എതിരല്ലെന്ന് കെ എച്ച് ആർ എ വ്യക്തമാക്കി. എന്നാൽ, പരിശോധനയുടെ പേരിൽ നടത്തുന്ന ഈ നടപടികൾ ഈ വ്യവസായത്തെയും ജില്ലാ ടൂറിസത്തെയും തകർക്കുന്ന തരത്തിലുള്ളതാണ്. വിലകുറഞ്ഞ പ്രശസ്തിക്കുവേണ്ടിയുള്ള ഇത്തരം പരസ്യ വിചാരണ അനുവദിക്കില്ലെന്ന് അവർ കൂട്ടിച്ചേർത്തു.

 

ഈ വിഷയത്തിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടതിയെയും സർക്കാരിനെയും സമീപിക്കുമെന്നും കെ എച്ച്ആർ എ അറിയിച്ചു. ലോകത്ത് ഒരു നിയമപുസ്തകത്തിലുമില്ലാത്ത പരസ്യ വിചാരണ അവസാനിപ്പിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

 

യോഗത്തിൽ സാബു ഷവായ ഹൗസ് സ്വാഗതം പറഞ്ഞു. താലൂക്ക് പ്രസിഡന്റ് പി. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. താലൂക്ക് രക്ഷാധികാരി പി.ആർ. ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്യുകയും ബിജു മന്ന മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. റഫീഖ് വിന്നേഴ്സ്, ലിസൺ, എൻ ആർ നസീർ, പ്രസീദ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *