യുവാവിനെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി; യുവതി ആശുപത്രിയില്‍
മാനന്തവാടിയിലെ ഒരു സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കക്കട്ടില്‍ കണ്ടംചോല സ്വദേശി കെ.സി. രഞ്ജിത്ത് (42) ആണ് മരിച്ചത്.
രഞ്ജിത്തിനൊപ്പം മുറിയിലുണ്ടായിരുന്ന യുവതിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ രാവിലെ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ തന്നെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രഞ്ജിത്ത് മരണപ്പെട്ടു.യുവതിയെ പിന്നീട് മേപ്പാടിയിലെ വിംസ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കണ്ടംചോലയിലെ പരേതനായ കുമാരന്റെയും കല്യാണിയുടെയും മകനാണ് രഞ്ജിത്ത്. രജിലയാണ് സഹോദരി.





Leave a Reply