May 27, 2026

സിപിഎമ്മും മുഖ്യമന്ത്രിയും പോലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നു: പി പി ആലി

0
site-psd-87
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: കേരള പോലീസിനെ രാഷ്ട്രീയ ലാഭത്തിനായും ഇതര രാഷ്ട്രീയ പ്രവര്‍ത്തകരെ നേരിടുന്നതിനും ഉപയോഗിക്കുന്ന സിപി എമ്മിന്റെയുംമുഖ്യമന്ത്രിയുടെയും നിലപാട് പ്രതിഷേധാര്‍ഹം ആണെന്നും പോലീസിനെ രാഷ്ട്രീയവല്‍ക്കരിച്ച് പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും പോലീസ് ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കെപിസിസി മെമ്പര്‍ പി.പി ആലി.യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയോജകമണ്ഡലം പ്രസിഡണ്ട് ഡിന്റോ ജോസ് അധ്യക്ഷനായി.

തൃശ്ശൂര്‍ ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി നിയമനടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാധാരണക്കാരോടുള്ള പോലീസിന്റെ ക്രൂരത പ്രകടമാക്കുന്നതാണ് സുജിത്തിന് നേരിടേണ്ടിവന്ന കൊടിയ മര്‍ദ്ദനം. സുജിത്തിനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യം കേരള മനസാക്ഷിയെ നടുക്കുന്നതാണ്. നീതി നടപ്പാക്കേണ്ട പോലീസാണ് ക്രിമിനല്‍ സംഘങ്ങളെപ്പോലെ പെരുമാറിയത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇത്തരം പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് കളങ്കമാണ്.ഇവരെ ഇപ്പോഴും സര്‍വീസില്‍ തുടരാന്‍ അനുവദിച്ച ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും എന്ത് സന്ദേശമാണ് നല്‍കുന്നത് എന്ന് ചോദിച്ച പി പി ആലി ഈ കേസില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കൂട്ടുനില്‍ക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി എ അരുണ്‍ ദേവ്, ജില്ലാഭാരവാഹികളായ
ശ്രീജിത്ത് കുപ്പാടിത്തറ, നിത കെ കേളു,ഹര്‍ഷല്‍ കോന്നാടന്‍,മുത്തലിബ് പഞ്ചാര,സുകന്യ ആഷിന്‍
ഗിരീഷ് കല്‍പ്പറ്റ,മുഹമ്മദ് ഫെബിന്‍,വിഷ്ണു എം ബി
ഡി വിനായക്,ആഷിക് വൈത്തിരി,ആഷിര്‍ വെങ്ങപ്പള്ളി, വിനോജ് കോട്ടത്തറ,ലിറാര്‍ പറളിക്കുന്ന്,അന്‍വര്‍ മേപ്പാടി,രേണുക കോട്ടത്തറ,അനീഷ് വൈത്തിരി,പ്രജീഷ് കോട്ടത്തറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *