സ്നേഹവീട് നിര്‍മിച്ചു നല്‍കി
കല്‍പ്പറ്റ: മുണ്ടകൈ ചൂരല്‍മല ദൂരന്തമുഖത്തുള്ള സുമിത്ര സതീഷിന്റെ കുടുംബത്തിന് സ്‌നേഹ വീട്‌നിര്‍മ്മിച്ച് നല്‍കി കേരള സ്റ്റേറ്റ് ടിംബര്‍മര്‍ച്ചന്റ്സ് അസോസിയേഷന്‍. പനമരം എരനല്ലൂരിലാണ് വീട് നിര്‍മ്മിച്ചത്.കേരള പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളുവില്‍ നിന്ന് നിറകണ്ണുകളോടെയാണ് സുമിത്ര താക്കോല്‍ ഏറ്റുവാങ്ങിയത്. വിധവയും രണ്ട് കുട്ടികളുടെ മാതാവുമടങ്ങുന്ന കുടുംബം മൂന്ന് സെന്റ് സ്ഥലത്ത് കെട്ടി മറച്ച പ്ലാസ്റ്റിക്ക് ഷെഡ്ഡിലായിരുന്നു താമസം. ഇവര്‍ സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ടതുമില്ല. അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കുടുംബം നന്ദി പറഞ്ഞു.
ഇത്രയും നല്ല വീട് ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ദേശീയപാതയോരത്ത് പത്ത് സെന്റ് സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയാണ് വീട് നിര്‍മ്മിച്ചത്. ഇത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മരം വ്യാപാരികളുടെ ഈ കൂട്ടായ്മ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.വീട് വളരെ മനോഹരമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വക്കച്ചന്‍ പുല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. നാസര്‍ അടിമാലി, സി എച്ച് മുനീര്‍ , ജാബിര്‍ കരണി, കെ സി കെ തങ്ങള്‍, ജയിംസ് അമ്പലവയല്‍, എം മുജീബ് റഹ്‌മാന്‍, സുരേഷ്‌കുമാര്‍, എം കെ സുകുമാരന്‍, കെ ടി സുബൈര്‍, എ എം മുഹമ്മദ് ഹനീഫ, കെ എ ടോമി, പി ശാഹുല്‍ ഹമീദ്, റാസിഖ്, സത്യന്‍, ബെന്നി കൊട്ടാരം, ശ്രീനിവാസന്‍, വി.ഉമ്മര്‍ഹാജി,തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply