May 7, 2026

സര്‍ട്ടിഫിക്കറ്റ്,യൂണിഫോം വിതരണം സംഘടിപ്പിച്ചു

0
site-psd-217
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന മെക് 7 (മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍) ഹെല്‍ത്ത് ക്ലബ് 40 യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചവരികയാണ്.എല്ലാ യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുത്ത് സ്ഥാപകന്‍ ക്യാപ്റ്റന്‍ സലാഹുദ്ദീനില്‍ നിന്ന് പരിശീലനം ലഭിച്ച അമ്പതിലധികം ആളുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, യൂണിഫോം വിതരണ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു.പുതിയ യൂണിറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നത് സര്‍ട്ടിഫിക്കേറ്റ് പരിശീലകരായിരിക്കും.ജില്ലാ കോര്‍ഡിനേറ്റര്‍ അധ്യക്ഷനായി.കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ അഷ്‌റഫ് അണ്ടോണ, നിയാസ് എകരൂര്‍ എന്നിവര്‍ ക്ലാസെടുത്തു.

ജില്ല ഓര്‍ഗനൈസര്‍ ഫൈസല്‍ മീനങ്ങാടി, വനിതാ കോര്‍ഡിനേറ്റര്‍ സലീല, തിജാസ് ബത്തേരി, അലി പടിഞ്ഞാറത്തറ , സമദ് പുളിയന്‍ പൊയില്‍ , ജസീര്‍ പനമരം,അഷ്‌കര്‍ എന്നിവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *