May 7, 2026

പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉല്ലാസയാത്രയില്‍; പ്രതിഷേധവുമായി ബിജെപി

0
site-psd-223
By ന്യൂസ് വയനാട് ബ്യൂറോ

തവിഞ്ഞാല്‍: തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പഞ്ചായത്ത് ഫണ്ട് ദുര്‍വിനിയോഗം ചെയ്തു വിനോദയാത്ര പോയതായി ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു.എന്നാല്‍ വിനോദയാത്രയല്ല പഠനയാത്രയാണ് തങ്ങള്‍ നടത്തിയതെന്നും, സര്‍ക്കാരിന്റെയോ പഞ്ചായത്തിന്റേയോ ഫണ്ട് ഉപയോഗിക്കാതെ സ്വന്തം പണമുപയോഗിച്ചാണ് യാത്ര നടത്തിയതെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.പഞ്ചായത്തിലെ മുഴുവന്‍ ജനസേവനങ്ങളും തടസ്സപ്പെട്ടതായി ആരോപിച്ച് തവിഞ്ഞാല്‍ പഞ്ചായത്ത് സെക്രട്ടറിയെ ബിജെപി ഉപരോധിച്ചു.

ശശിന്ദ്രന്‍ ആര്‍, ശരത് കുമാര്‍.കെ, മധു പോരൂര്‍, സതീശന്‍, പ്രകാശന്‍.കെ, അഭിലാഷ്.പി , ഉദയരാജ്.എ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *