എം എല്‍ എ ഓഫീസ് അക്രമണം: പ്രതിഷേധ സംഗമം നടത്തി
കല്‍പ്പറ്റ: വയനാട്ടിലെ സി പി ഐ എം ജില്ലാ നേതൃത്വം ക്രിമിനല്‍ പ്രവര്‍ത്തങ്ങള്‍ക്ക് ഒത്താശ പകരുകയും നേതൃത്വം കൊടുക്കുകയും ചെയ്യുന്നത് അപമാനകരമാണെന്ന് മലപ്പുറം ഡി സി സി പ്രസിഡന്റ് വി എസ് ജോയി. കല്‍പ്പറ്റ എം എല്‍ എ ഓഫീസ് ആക്രമിച്ച ഡി വൈ എഫ് ഐ അക്രമികളുടെ നടപടിയില്‍ പ്രതിഷേധിച്ച്, സി പി എം നടത്തുന്ന നുണപ്രചരണങ്ങള്‍ക്കെതിരെ യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനവും സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സലീം മേമന അധ്യക്ഷനായിരുന്നു. അഡ്വ. ടി സിദ്ധിഖ് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി.
ാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിക്കുകയും അന്ന് അണിയറയില്‍ മുഴുവന്‍ നേതൃത്വം കൊടുത്ത്, സമര സ്ഥലത്തു വന്ന് ആക്രമികള്‍ക്ക് ആത്മവിശ്വാസം കൊടുത്തത് സി പി എമ്മിന്റെ ജില്ലാ സെക്രട്ടറിയാണ്. ഐസി ബാലകൃഷ്ണന്‍ എംഎല്‍ എയുടെ ഓഫീസ് അക്രമണത്തിന് പിന്നിലും സിപിഎമ്മിന്റെ ഇതേ നേതൃത്വം തന്നെയാണ്. ഇപ്പോള്‍ കല്‍പ്പറ്റ എം എല്‍ എയുടെ ഓഫീസിലേക്ക് ഡി വൈ എഫ് ഐക്കാരെ പറഞ്ഞയച്ചത് ഇതേ സിപിഎം ജില്ലാ നേതൃത്വമാണ്. ഇത്തരം അക്രമപ്രവര്‍ത്തങ്ങളില്‍ നിന്ന് നേതൃത്വം സ്വന്തം അണികളെ നിയന്ത്രിക്കേണ്ടവര്‍ തന്നെ അക്രമത്തിന് നേതൃത്വം നല്‍കുന്ന സാഹചര്യമാണുള്ളത്. സമാധാനമുള്ളവയനാട്ടില്‍ ഇത്തരത്തിലുള്ള ആക്രമങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കുകയില്ല. അപവാദ പ്രചാരണങ്ങള്‍ നടത്തി കല്‍പ്പറ്റ എ ംഎല്‍ എയും യുഡിഎഫിനെയും കോണ്‍ഗ്രസിനെയും ഇല്ലാതാക്കാം എന്നുള്ളത് വ്യാമോഹം മാത്രമാണ്. എന്‍ എം വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ ബാധ്യതകളും പാര്‍ട്ടി ഏറ്റെടുത്തതും അതില്‍ മൂന്ന് വിഷയത്തില്‍ രണ്ടു വിഷയം പൂര്‍ണമായി പരിഹരിച്ചതും മൂന്നാമത്തെ വിഷയം പരിഹരിക്കാമെന്ന് പാര്‍ട്ടി ഉറപ്പു കൊടുത്തതും അതിന്റെ തുടര്‍നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സിപിഎമ്മിനെ കൂട്ടുപിടിച്ച് ഇത്തരം അസ്വസ്ഥതകള്‍ക്കും കുഴപ്പങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത്. ഇത് വളരെയധികം വേദനാജനകമായ കാര്യമാണ്. സ്വന്തം ജീവിതം മുഴുവന്‍ ഉഴിഞ്ഞു വെച്ചുണ്ടാക്കിയ പണം നിക്ഷേപിച്ച നൂറ് കണക്കിന് നിക്ഷേപകന്മാരെ പെരുവഴിയിലാക്കി മരണത്തിലേക്ക് തള്ളിവിടുന്ന സി പി എം ആദ്യം ചെയ്യേണ്ടത് ബ്രഹ്‌മഗിരിയിലെ നിക്ഷേപകരുടെ പണം തിരിച്ചുകൊടുത്ത് അവരെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് വേണ്ടത്. ബ്രഹ്‌മഗിരിയിലെ സിപിഎം നടത്തിയത് വലിയ അഴിമതിയാണ്. ഇതിലൂടെ വയനാട്ടിലെ സിപിഎം എത്രത്തോളം അഴിമതിയിലൂടെ കടന്നുപോകുന്നുവെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു ഡി എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പിപി ആലി, റസാക്ക് കല്‍പ്പറ്റ, യഹ്യാഖാന്‍ തലക്കല്‍, ടി ജെ ഐസക്, എം എ ജോസഫ്, ബി സുരേഷ് ബാബു, ഹാരിസ് ബാബു ചാലിയാര്‍, ഹാരിസ് കണ്ടിയന്‍, പി കെ അബ്ദുറഹിമാന്‍, നജീബ് കരണി, പോള്‍സണ്‍ കൂവക്കല്‍, ശോഭന കുമാരി, പോള്‍സണ്‍ കൂവക്കല്‍, ഗോകുല്‍ദാസ് കോട്ടയില്‍, ഗിരീഷ് കല്‍പ്പറ്റ, എന്‍ മുസ്തഫ, എം പി നവാസ്, സി എ അരുണ്‍ദേവ്, ഹര്‍ഷല്‍ കോന്നാടന്‍, തുടങ്ങിയവര്‍ സംസാരിച്ചു





Leave a Reply