May 25, 2026

ഉണര്‍വ്വ്: ഭിന്നശേഷി കുട്ടികളുടെ കലാകായിക മേള നടത്തി

0
site-psd-265
By ന്യൂസ് വയനാട് ബ്യൂറോ

പനമരം ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട നടത്തിയ ഭിന്നശേഷി കലോത്സവം വേറിട്ട ഒരു അനുഭവമായി. പനമരം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കലാകായിക മത്സരങ്ങള്‍ പനമരം ഗവ :എല്‍ പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്കമു റ്റം പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍മാന്‍ സുബൈര്‍ അധ്യക്ഷനായി.

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ക്രിസ്റ്റീന, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീമാ മാനുവല്‍, മെമ്പര്‍മാരായ വാസു അമ്മാനി, ബെന്നി, മോഹനന്‍, സുനില്‍കുമാര്‍, കല്യാണി, തുഷാര, രജിത, അനിത,പനമരം ഐ സി ഡി എസ് പ്രോജക്ട് സി ഡി പി ഒ അനിത പി, പനമ രം ഗ്രാമപഞ്ചായത്ത് സൂപ്പര്‍വൈസര്‍മാരായ വനജ, അപ്‌സര ജോസഫ് എന്നിവര്‍ സംസാരിച്ചു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news