മധ്യവയസ്‌കന്റെ മരണം കൊലപാതകം;ഭാര്യ റിമാന്‍ഡില്‍
കേണിച്ചിറ: ഭര്‍ത്താവിനെ തലയ്ക്ക് അടിച്ചുകൊന്ന സംഭവത്തില്‍ ഭാര്യ റിമാന്‍ഡില്‍. നടവയല്‍, കളനാടികൊല്ലി, കര്യമ്പാതി, കെ.ജി. ചന്ദ്രനെ(56) കൊലപ്പെടുത്തിയ ഭാര്യ ടി.എന്‍. ഭവാനി (54)യാണ് റിമാന്‍ഡിലായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ശുചിമുറിയില്‍പോകുന്നതിനായി കട്ടിലില്‍നിന്നും എഴുന്നേറ്റ ചന്ദ്രന്‍ തറയില്‍ തലയിടിച്ചുവീണെന്നു പറഞ്ഞായിരുന്നു ഭവാനി അയല്‍വാസികളേയും ബന്ധുക്കളേയും കൂട്ടി ആശുപത്രിയിലെത്തിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നു.തുടര്‍ന്ന് മരണം കൊലപാതകമാണെന്ന് തെളിയുകയും കേണിച്ചിറ പോലീസ് ഭവാനിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ടൈല്‍ കഷണം കൊണ്ട് തലക്കടിച്ചാണ് ചന്ദ്രനെ കൊലപ്പെടുത്തിയത്.ഇന്‍സ്പെക്ടര്‍ എസ് എച്ച് ഓ രാജീവ്കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ മഹേഷ്, എ എസ് ഐ ദിലീപ്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിഷ്ണു, സുനിത എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളവര്‍.





Leave a Reply